Mon. Dec 23rd, 2024

നാളെ (12/ 07/ 19) റിലീസ് ചെയ്യുന്ന സിനിമകൾ

മലയാളം

1. മാർക്കോണി മത്തായി

വിജയ് സേതുപതി ആദ്യമായി മലയാളത്തിൽ എത്തുന്ന സിനിമയാണ് മാർക്കോണി മത്തായി. ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ ജയറാമും എത്തുന്നുണ്ട്. സനിൽ കളത്തിൽ സംവിധാനം ചെയ്ത ചിത്രത്തിൽ ജോയ് മാത്യു, സുധീർ കരമന, ടിനി ടോം, അജു വർഗീസ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷത്തിൽ എത്തുന്നത്. ആത്മീയ രാജനാണ് ചിത്രത്തിലെ നായിക.

 

 

 

2. സത്യം പറഞ്ഞാൽ വിശ്വസിക്കുവോ?

മേസ്തിരിയായ സുനിലിന്റേയും ഭാര്യ ഗീതയുടെയും കഥ പറയുന്ന കുടുംബ ചിത്രമാണ് സത്യം പറഞ്ഞാൽ വിശ്വസിക്കുവോ?. ചിത്രത്തിൽ പ്രധാന വേഷത്തിൽ ബിജു മേനോനും, സംവൃത സുനിലും എത്തുന്നു. അലെൻസിയർ, ഭഗത് മാനുവൽ , സൈജു കുറുപ്പ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെക്കാലത്തിനു ശേഷം സംവൃത സുനിൽ തിരിച്ചു വരുന്നൊരു സിനിമ കൂടെയാണ് ഇത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജി. പ്രജിത്താണ്.

തമിഴ്

1. കണ്ണാടി

കാർത്തിക് രാജു സംവിധാനം പുതിയ ചിത്രമാണ് കണ്ണാടി. ചിത്രത്തിൽ സന്ദീപ് കൃഷ്ണൻ, അനന്യ സിംഗ്, പൂർണിമ ഭാഗ്യരാജ്, ആനന്ദ് രാജ്, മുരളി ശർമ്മ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു.

2. തോഴർ വെങ്കടേശൻ

മഹാശിവൻ, സുസീന്തിരൻ എന്നിവർ ഒരുമിച്ച് സംവിധാനവും ചെയ്യുന്ന ചിത്രമാണ് തോഴർ വെങ്കിടേശൻ. ചിത്രത്തിൽ മോണിക്ക ചിന്നക്കൊട്ട്ല, ഹരിശങ്കർ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങൾ.

3. ഗൊറില്ല

ഡോൺ സാൻഡി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഗൊറില്ല. ജീവ, ശാലിനി പാണ്ഡെ, രാധ രവി, സതീഷ് എന്നിവരാണ് നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

4. വെണ്ണിലാ കബഡി കുഴു 2

സൂപ്പർ ഹിറ്റ് ചിത്രമായ വെണ്ണിലാ കബഡി കുഴുവിന്റെ ഒന്നാം ഭാഗത്തിന് ശേഷം സിൽവ ശേഖരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വെണ്ണിലാ കബഡി കുഴു 2. വിഷ്ണു വിശാൽ, അർത്ഥന ബിനു, പശുപതി രാമസാമി, അനുപമ പ്രകാശ് കുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ.എത്തുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് വി. സെൽവഗണേഷാണ്.

5. ബോധൈ യേറി ബുദ്ധി മാറി

ധീരാജും രാധ രവിയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ബോധൈ യേറി ബുദ്ധി മാറി കെ ആർ ചന്ദ്രു സംവിധാനം ചെയ്ത ഈ ചിത്രം ഒരു ക്രൈം ത്രില്ലറാണ്.

ഹിന്ദി

1. സൂപ്പർ 30

ഹൃത്വയ്ക് റോഷന്റെ ഏറ്റവും പുതിയ സിനിമയാണ് സൂപ്പർ 30. ചിത്രത്തിൽ നായികയായെത്തുന്നത് മൃണാൾ താക്കൂറാണ്. വികാസ് ബഹ്ല സംവിധാനം ചെയ്ത ചിത്രം, ജീവിതം തനിക്കുനേരെ എറിയുന്ന നിരവധി വെല്ലുവിളികളെ വിജയിപ്പിക്കുന്ന ഒരു അദ്ധ്യാപകന്റെ കഥയാണ് പറയുന്നത്.

By Ishika

Leave a Reply

Your email address will not be published. Required fields are marked *