പാലാ:
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ രൂപത മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് വിചാരണയ്ക്കായി പരിഗണിക്കുന്നത് പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 16 ലേക്ക് മാറ്റി. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കുറ്റപത്രത്തിന്റെ കോപ്പി നല്‍കിയില്ലെന്ന് പ്രതിഭാഗം പരാതിപ്പെട്ടിരുന്നു. മുഴുവന്‍ കോപ്പികള്‍ നല്‍കാത്തതിനാല്‍ നടപടിക്രമങ്ങള്‍ അപൂര്‍ണമാണെന്നും പ്രതിഭാഗം വാദിച്ചു. കുറ്റപത്രം പൂര്‍ണമായി നല്‍കാന്‍ ജഡ്ജി സിറാജുദീന്‍ ഉത്തരവിട്ടിരുന്നു.
ഇതനുസരിച്ച് ചൊവ്വാഴ്ച കുറ്റപത്രം പൂര്‍ണമായും പ്രതിഭാഗത്തിന് നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പി. സുഭാഷ് കോടതിയിലെത്തിയിരുന്നു. കുറ്റപത്രം പരിശോധിക്കാന്‍ പ്രതി ഭാഗത്തിന് സമയം അനുവദിച്ചാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.
പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജിതേഷ് ബാബു ഹാജരായിരുന്നു. എന്നാല്‍ വിചാരണ തുടങ്ങാത്തതിനാല്‍ നടപടിക്രമങ്ങളില്‍ പങ്കാളിയായില്ല.