Sat. Apr 27th, 2024
കൊച്ചി:

 

കണ്ടെയ്‌നര്‍ റോഡില്‍ അനധികൃതമായി നടത്തുന്ന ലോറി പാര്‍ക്കിംഗ് യാതൊരു നടപടിയും ഇല്ലാതെ തുടരുകയാണ്. പലപ്പോഴും പോലീസ് പിഴ ചുമത്തുമെങ്കിലും വീണ്ടും വണ്ടികള്‍ അവിടെ പാര്‍ക്കു ചെയ്യുകയാണ്. കണ്ടെയ്‌നറിന്റെ എന്‍ജിനില്ലാത്ത ബോഡികള്‍ മാത്രമാണ് അവിടെ പാര്‍ക്ക് ചെയ്യുന്നത്. ഇങ്ങനെ പാര്‍ക്കു ചെയ്യുന്ന വാഹനങ്ങളില്‍ റിഫ്‌ളക്ഷന്‍ ലൈറ്റ് ഇല്ലാത്തതിനാലാണ് അപകടങ്ങള്‍ കൂടുന്നതിന്റെ പ്രധാന കാരണം. ഇതുവരെ ഏകദേശം 64 മരണങ്ങളാണ് ഇവിടെ സംഭവിച്ചതെന്നാണ് ഈ പ്രദേശത്തെ ഓട്ടോറിക്ഷ തൊഴിലാളികള്‍ വോക്ക് മലയാളത്തോടു പ്രതികരിച്ചത്. ഇവിടെനിന്ന് കണ്ടെയ്‌നര്‍ പാര്‍ക്കിംഗ് മൊത്തമായി മാറ്റണമെന്നാണ് ഇവരുടെ ആവശ്യം.

രാത്രികാലങ്ങളില്‍ സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തതും അപകടത്തിന് പ്രധാന കാരണമാണ്. ടൂവീലര്‍ യാത്രക്കാര്‍ക്ക് രാത്രിയില്‍ കണ്ടെയ്‌നര്‍ കിടക്കുന്നത് കാണാന്‍ സാധിക്കുന്നില്ല. പലപ്പോഴും നിര്‍ത്തി ഇട്ടിരിക്കുന്ന ഇത്തരം വാഹനങ്ങളില്‍ വന്നിടിച്ചാണ് മരണം സംഭവിക്കുന്നത്. പോലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ ഒരു നീക്കം പ്രതീക്ഷിക്കുന്നതായി ഇവര്‍ പറയുന്നു. ചെറിയ പാലങ്ങള്‍ കണ്ടെയ്‌നര്‍ റോഡില്‍ ധാരാളമായി ഉണ്ട്.
ഈ പാലങ്ങളില്‍ കൂടി ഭാരം വഹിച്ചുള്ള വാഹനങ്ങൾ പോകുമ്പോള്‍ അവിടം ഇടിഞ്ഞ് ഹമ്പ് ആയി രൂപപ്പെടുന്നു. ഈ ഹമ്പില്‍ യാത്രക്കാര്‍ അറിയാതെ വന്നു പെടുകയാണ് ചെയ്യുന്നത്. ഇതും അപകടത്തിന് മറ്റൊരു കാരണമായി തൊഴിലാളികള്‍ വ്യക്തമാക്കുന്നു.

സ്റ്റീറ്റ് ലൈറ്റ്, മീഡിയം റിഫ്‌ലക്ടര്‍, സര്‍വീസ് റോഡ്, തുടങ്ങിയ വന്നാല്‍ മാത്രമേ ഇവിടെ ഇവിടുത്തെ അപകടങ്ങള്‍ക്ക് പരിഹാരം കാണാനാകൂ അപ്പോള്‍ മാത്രമേ റോഡ് ശരിയായ രീതിയിലാകുകയുള്ളൂവെന്നും, അതനുസരിച്ച് ട്രോള്‍ പിരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഇവിടെ പാര്‍ക്ക് ചെയ്തിരിക്കുന്ന പല വാഹനങ്ങളും സി.സി. പിടിച്ചവയാണ്.

Leave a Reply

Your email address will not be published. Required fields are marked *