Mon. Dec 23rd, 2024
മുംബൈ:

വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകരുമായി വാഗ്വാദത്തിലേർപ്പെട്ടതിന് ബോളിവുഡ് നായികയായ കങ്കണ റണാവത്തിനെ ബഹിഷ്‌കരിക്കുമെന്ന് മാധ്യമ പ്രവർത്തകർ . കങ്കണയുടെ പുതിയ ചിത്രത്തിന്‍റെ നിര്‍മാതാവ് ഏകതാ കപൂറിന് അയച്ച കത്തിലൂടെ എന്‍റര്‍ടെയിന്‍മെന്‍റ് ഗില്‍ഡ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. കങ്കണയും നിര്‍മാതാവും മാപ്പു പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കങ്കണയും രാജ്കുമാര്‍ റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന ജഡ്മെന്‍റല്‍ ഹെ ക്യായുടെ നിര്‍മാതാവാണ് ഏകതാ കപൂര്‍. ചിത്രത്തിലെ ഗാനം പുറത്തിറക്കുന്ന ചടങ്ങിലാണ് പ്രശ്നം ആയത്.

മാധ്യമ സമ്മേളനത്തിനൊടുവിൽ തന്റെ സിനിമയായ മണികര്ണികയ്‌ക്കെതിരെ മോശമായ രീതിയിൽ റിപ്പോർട്ട് നൽകി എന്നാരോപിച്ചു കൊണ്ട് മാധ്യമ പ്രവര്ത്തകന് നേരെ കയർത്തു സംസാരിക്കുകയായിരുന്നു കങ്കണ. സംഭവത്തില്‍ കങ്കണ മാപ്പ് പറയില്ലെന്ന് സഹോദരി രംഗോലി ചന്‍ഡേല്‍ ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് എന്‍റര്‍ടെയിന്‍മെന്‍റ് ഗില്‍ഡിന്‍റെ നീക്കം.

By Ishika

Leave a Reply

Your email address will not be published. Required fields are marked *