വാഷിങ്ടന്‍:
കനത്ത മഴയെത്തുടർന്ന് യു.എസ്. തലസ്ഥാനമായ വാഷിങ്ടന്‍ ഡി.സി. വെള്ളത്തില്‍ മുങ്ങി. ഒരു മാസം പെയ്യേണ്ട മഴയാണ് ഒറ്റ ദിവസം പെയ്തത്. അതാണ് തലസ്ഥാനത്തു വെള്ളപ്പൊക്കം ഉണ്ടാകാന്‍ കാരണം. തിങ്കളാഴ്ച രാവിലെയുണ്ടായ വെള്ളപ്പൊക്കത്തില്‍ വൈറ്റ് ഹൗസിലും വെള്ളം കയറി.
റോഡുകളിലും പാളങ്ങളിലും വെള്ളം നിറഞ്ഞതിനെ തുടര്‍ന്നു റോഡ്, റെയില്‍ ഗതാഗതം സ്തംഭിച്ചു. വാഹനങ്ങള്‍ പുറത്തിറക്കരുതെന്നു പോലീസ് നിർദ്ദേശിച്ചു. നൂറുകണക്കിനു കുടുംബങ്ങളില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. വൈറ്റ് ഹൗസിന്റെ ബേസ്മെന്റില്‍ വെള്ളം കയറിയതായും റിപ്പോര്‍ട്ടുണ്ട്.
പോട്ടോമാക് നദി കര കവിഞ്ഞതാണു വെള്ളപ്പൊക്കം ഗുരുതരമാകാന്‍ കാരണം. മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.