കൊച്ചി:
കൊച്ചിയിലെ മാലിന്യ സംസ്കരണം അവതാളത്തിൽ. മഴക്കാലമെത്തിയിട്ടും റോഡരികിൽ നീക്കം ചെയ്യാത്ത മാലിന്യങ്ങൾ ജനങ്ങൾക്ക് ഭീഷണിയാവുന്നു. കൊച്ചി നഗരത്തിൽ അങ്ങോളമിങ്ങോളം റോഡരുകിൽ കൂന കൂട്ടിയിട്ടിരിക്കുന്ന മാലിന്യ കൂമ്പാരങ്ങളിൽ, പ്ലാസ്റ്റിക് എന്നോ കടലാസ്സെന്നോ ഇല്ല. മൂക്ക് പൊത്താതെ നടക്കാൻ പറ്റാത്ത അവസ്ഥയാണ്. ഗാർഹിക മാലിന്യങ്ങളും മറ്റു കടകളിലെ മാലിന്യങ്ങളും എടുത്തു കൊണ്ടുപോകാൻ കോർപ്പറേഷൻ വണ്ടികൾ വരുന്നുണ്ടെങ്കിലും റോഡരുകിൽ മാലിന്യം കെട്ടിക്കിടക്കുകയാണ്. ഇത് പകർച്ച വ്യാധികൾക്കും മലിനീകരണത്തിനും കാരണമാവുന്നു.
വീടുകളിൽ നിന്നും കടകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം ബ്രഹ്‌മപുരത്തെ പ്ലാന്റിലാണ് സംസ്ക രിക്കുന്നത് എന്നാണ് ഉടമസ്ഥർ പറയുന്നത്.
എങ്കിലും, നഗര മധ്യത്തിൽത്തന്നെ പ്ലാസ്റ്റിക് കൂനകൾ നിറയുന്നത് കൊച്ചിയിലെ മാലിന്യ നിർമാർജ്ജന പദ്ധതിയുടെ പിഴവ് തന്നെയാണെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ കൊച്ചി കോർപ്പറേഷൻ ഇത് അംഗീകരിച്ചിട്ടില്ല. ജനങ്ങൾക്ക് അവബോധം ഇല്ലാത്തതാണ് ഇതിനു കാരണമെന്നാണ് അവർ കുറ്റപ്പെടുത്തുന്നത്. കൊച്ചി കോർപ്പറേഷനിലെ ജീവനക്കാരോട് സംസാരിച്ചപ്പോൾ കുടുംബശ്രീക്കാർ വീടുകളിൽ നിന്നും ശേഖരിച്ചുകൊണ്ട് കോർപ്പറേഷൻ വണ്ടികളിൽ ശേഖരിക്കുകയാണെന്നാണ് പറയുന്നത്.
ഉടനടി പരിഹാരം കണ്ടില്ലെങ്കിൽ കൊച്ചിയെ അപകടകരമായി ബാധിക്കുന്ന തരത്തിൽ ഭീഷണിയായി ഇവ മാറിയേക്കാം.