Mon. Dec 23rd, 2024
ന്യൂഡൽഹി:

ഗുജറാത്തിലെ മുൻ ആഭ്യന്തരമന്ത്രിയായിരുന്ന ഹരേൻ പാണ്ഡ്യയെ കൊലപ്പെടുത്തിയതിന് 12 പേരെ സുപ്രീം കോടതി ശിക്ഷിച്ചുവെന്നു പി.ടി.ഐ.റിപ്പോർട്ടു ചെയ്തു. 2003 ൽ ആണ് സംഭവം നടന്നത്.

വിചാരണക്കോടതി ഇവർക്ക് മുൻപ് ശിക്ഷ വിധിച്ചിരുന്നെങ്കിലും, ഗുജറാത്ത് ഹൈക്കോടതി ഈ കേസിൽ ഉൾപ്പെട്ടവരെ വെറുതെ വിടുകയാണുണ്ടായത്. ഹൈക്കോടതി 2011 ൽ ആണു ഇവരെ വിട്ടയച്ചത്. അതിനെതിരായി സി.ബി.ഐയും ഗുജറാത്ത് സർക്കാരും 2012 ൽ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ ആഭ്യന്തര മന്ത്രി ആയിരുന്ന ഹരേൻ പാണ്ഡ്യ, 2003 മാർച്ച് 26 ന് അഹമ്മദാബാദിൽ വെച്ച് വെടിയേറ്റു മരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *