ന്യൂഡൽഹി :
പെട്രോളിനും, ഡീസലിനും അധിക സെസ് ഈടാക്കുമെന്നു ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ സ്പെഷൽ അധിക നികുതിയും റോഡ്, അടിസ്ഥാന സൗകര്യ സെസും ഏർപ്പെടുത്തുന്നതോടെ ഇന്ധനവില വർദ്ധിക്കും.
ഇന്ധനനികുതിയിലൂടെ വലിയ വരുമാനമാണു കേന്ദ്രം ലക്ഷ്യമിടുന്നത്. വിവിധ ജനക്ഷേമ പദ്ധതികൾക്കുള്ള പണം ഇതിലൂടെ കണ്ടെത്താമെന്നു സർക്കാർ കരുതുന്നു. ഇതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുമെന്നു ഉറപ്പായി.
ബസ് നിരക്ക് ഉൾപ്പെടെ വർധിപ്പിക്കാൻ സാധ്യതയേറെയാണ്. ടാക്സി നിരക്കുകളും വർധിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകും. ചരക്കു ലോറികളുടെ വാടക കൂടുന്നതോടെ അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും ഉണ്ടാകും.
ടൈൽ, വിനൈൽ ഫ്ലോറിങ്, ഇറക്കുമതി ചെയ്ത പുസ്തകം, മെറ്റൽ ഫിറ്റിങ്, കശുവണ്ടി, ഡിജിറ്റൽ ക്യാമറ, വെള്ളി, സ്വർണം, സി.സി.ടി.വി, പാൻ മസാല, സിഗററ്റ്, ഇറക്കുമതി ചെയ്ത പ്ലാറ്റിനം, പുകയില എന്നിവക്കും വില വർദ്ധിക്കും.
കേരളത്തിലെ വിവിധ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ലഭിച്ച ഫണ്ട്
- തേയില ബോര്‍ഡ് 150 കോടി
- കോഫി ബോര്‍ഡ് 120 കോടി
- റബർ ബോര്‍ഡ് 170 കോടി
- സുഗന്ധവിള ഗവേഷണകേന്ദ്രം 120 കോടി
- കശുവണ്ടി ബോര്‍ഡ് 1 കോടി
- സമുദ്രോത്പന്ന കയറ്റുമതി ബോര്‍ഡ് 90 കോടി
- ഫിഷറീസ് ബോര്‍ഡ് 249.61 കോടി
- കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് 46.7 കോടി