കാലിഫോർണിയ:
വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ പ്രധാനപ്പെട്ട മൂന്നു സാമൂഹിക മാധ്യമങ്ങളും പണിമുടക്കി. ഇന്നലെ വൈകീട്ടോടെ ആണ് സംഭവം. ഇന്ത്യയിൽ പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവം പിന്നീട് ലോകമെങ്ങും ഉണ്ടായതായും രേഖപ്പെടുത്തി. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലാണ് കൂടുതലായി ബാധിച്ചത്. സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്നുണ്ട് എങ്കിലും വോയ്സ് മെസ്സേജുകൾ, ഫോട്ടോകൾ എന്നിവ ഡൗൺലോഡ് ചെയ്യാൻ സാധിച്ചിരുന്നില്ല.
വ്യാപകമായി പടർന്ന ഏതെങ്കിലുമൊരു ബഗ് ആയിരിക്കാം ഇതിന് കാരണമെന്ന നിഗമനത്തിലാണ് വിദഗ്ദ്ധർ. ഈ സംഭവത്തെ സംബന്ധിച്ച് ഫേസ്ബുക്ക് ഇതുവരെയും പ്രതികരിച്ചിട്ടില്ല. മൂന്നു മാധ്യമങ്ങളും ഫേസ്ബുക്കിൻറേതാണ്. ഏകദേശം എട്ടു മുപ്പതോടെയാണ് വാട്ട്സ്ആപ്പ് സ്തംഭിച്ചത്. ഇവയുടെയൊക്കെ പ്രവർത്തനങ്ങൾ പഴയനിലയിലേക്കു തിരിച്ചുവരുന്നത് സംബന്ധിച്ച് യാതൊരു വിശദാംശങ്ങളും ലഭ്യമായിട്ടില്ല.