മുംബൈ:
ബി.ജെ.പി. – ആർ. എസ്. എസ്. നേതൃത്വങ്ങൾക്ക്, മാധ്യമപ്രവർത്തകയായിരുന്ന ഗൌരി ലങ്കേഷിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന തരത്തിൽ അഭിപ്രായം പറഞ്ഞതിന് രാഹുൽ ഗന്ധിയ്ക്കെതിരെ, ഒരു ആർ.. എസ്. എസ്. പ്രവർത്തകൻ കൊടുത്ത അപകീർത്തിക്കേസിന്റെ ഭാഗമായിട്ട്, രാഹുൽ ഗാന്ധി, വ്യാഴാഴ്ച, മുംബൈയിലെ ഒരു കോടതിയിൽ ഹാജരായേക്കുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്തു.
വാദം കേൾക്കുന്ന നടപടിയ്ക്കായി രാഹുൽ ഗാന്ധി എത്തുമെന്നു കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ (ആർ.എസ്.എസ്.) പ്രവർത്തകനും അഭിഭാഷകനുമായ ധ്രുതിമൻ ജോഷി, രജിസ്റ്റർ ചെയ്ത ഒരു സ്വകാര്യപരാതിയിലാണ്, മുംബൈയിലെ മസ്‌ഗാവ് മെട്രോപൊളിറ്റൻ മജിസ്റ്റ്രേറ്റ് കോടതി രാഹുൽ ഗാന്ധിയ്ക്കും, സി.പി.ഐ.(എം.) നേതാവ് സീതാറാം യെച്ചൂരിയ്ക്കും ഫെബ്രുവരിയിൽ സമൻസ് അയച്ചത്.
രാഹുൽ ഗാന്ധിയ്ക്കും, അന്ന് കോൺഗ്രസ് അദ്ധ്യക്ഷ ആയിരുന്ന സോണിയ ഗാന്ധിയ്ക്കും, സി.പി.ഐ. (എം.) പാർട്ടിയ്ക്കും, അതിന്റെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്കും എതിരെ 2017 ൽ ആണ് ജോഷി പരാതി നൽകിയത്.