Mon. Dec 23rd, 2024

പോ​ർ​ട്ടോ അ​ലെ​ഗ്രോ:

ചി​ലി​യെ ത​ക​ർ​ത്ത് പെ​റു കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ലി​ൽ. ര​ണ്ടാം സെ​മി​യി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു പെ​റു​വി​ന്‍റെ ജ​യം.

21-ാം മി​നി​റ്റി​ൽ എ​ഡി​സ​ണ്‍ ഫ്ളോ​റ​സും 38-ാം മി​നി​റ്റി​ൽ യോ​ഷ​മി​ർ യോ​ടു​നു​മാ​ണ് പെ​റു​വി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഇ​ഞ്ചു​റി ടൈ​മി​ൽ പൗ​ലോ ഗു​റി​യേ​രോ മൂ​ന്നാം ഗോ​ൾ നേ​ടി.

കഴിഞ്ഞ രണ്ടുവട്ടവും കിരീടം നേടിയ ചിലി ഹാട്രിക് ലക്ഷ്യമിട്ടാണ് ഇത്തവണ മൽസരത്തിനെത്തിയത്. പ്രാഥമിക റൗണ്ടിൽ ജപ്പാനെയും ഇക്വഡോറിനെയും തോൽപ്പിച്ച് ചിലി ക്വാർട്ടർ ഉറപ്പാക്കുകയും ചെയ്തിരുന്നു. കൊളംബിയയ്ക്കെതിരെ ഷൂട്ടൗട്ടിൽ വിജയം (5–4) കണ്ടാണ് അവർ സെമിബർത്ത് ഉറപ്പിച്ചത്.

1975-നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണു പെ​റു ഫൈ​ന​ലി​ൽ എ​ത്തു​ന്ന​ത്. ക്വാർട്ടറിൽ പെനൽറ്റി ഷൂട്ടൗട്ടിൽ‌ യുറഗ്വായെ 5–4ന് തോൽപ്പിച്ചാണ് അവർ സെമിയിൽ എത്തിയത്.

ഫൈ​ന​ലി​ൽ ബ്ര​സീ​ലാ​ണ് പെറുവിന്റെ എ​തി​രാ​ളി​ക​ൾ. ചി​ര​വൈ​രി​ക​ളാ​യ അ​ർ​ജ​ന്‍റീ​ന​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കു തോ​ൽ​പി​ച്ചാ​ണു ബ്ര​സീ​ൽ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. ഞാ​യ​റാ​ഴ്ച മാ​ര​ക്കാ​ന സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഫൈ​ന​ൽ.

Leave a Reply

Your email address will not be published. Required fields are marked *