തിരുവനന്തപുരം:
ഈ മാസം 15 വരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി. ചെയര്‍മാന്‍ എന്‍.എസ്.പിള്ള പറഞ്ഞു. ആവശ്യത്തിനു മഴ ലഭിക്കാത്ത സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ് അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നകാര്യം ആലോചിക്കാന്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം.
“സംസ്ഥാനത്തേക്ക് 64 മില്യണ്‍ യൂണിറ്റ് വൈദ്യുതി വരുന്നത് സെന്‍ട്രല്‍ ജനറേറ്റിംഗ് സ്‌റ്റേഷനില്‍ നിന്നും സ്വകാര്യനിലയങ്ങളില്‍ നിന്നുമാണ്. ഇവയില്‍ രണ്ടെണ്ണം ഒഴികെ ബാക്കിയുള്ളവ കല്‍ക്കരിയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന നിലയങ്ങളാണ്. അവിടെനിന്ന് വൈദ്യുതി ലഭിക്കുന്നതിന് എന്തെങ്കിലും തടസം നേരിട്ടാല്‍ മാത്രമേ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തേണ്ടിവരൂ,” എൻ. എസ്. പിള്ള പറഞ്ഞു.
സംസ്ഥാനത്ത് വൈദ്യുതനിരക്ക് അടുത്തയാഴ്ച വര്‍ദ്ധിപ്പിക്കും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 10 ശതമാനം വർദ്ധിപ്പിക്കാനാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം.