Mon. Dec 23rd, 2024
ന്യൂഡൽഹി:

 

കോൺഗ്രസ്സിന്റെ അദ്ധ്യക്ഷസ്ഥാനത്തുനിന്നും രാഹുൽ ഗാന്ധ് രാജിവച്ചതിനു പിന്നാലെ, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് രാജിവച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് റാവത്തി​ന്റെ രാജി. ആസ്സാമിൽ കോൺഗ്രസ് പാർട്ടിയുടെ ചുമതല വഹിച്ചുവരുകയായിരുന്നു. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ആയിരുന്നു.

ഹരീഷ് റാവത്ത് അഞ്ച് തവണ പാര്‍ലമെന്റ്​ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടാം യു.പി.എ. മന്ത്രിസഭയില്‍ ജലവിഭവ മന്ത്രിയായിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിൽ, ആസ്സാമിലെ 14 സീറ്റുകളിൽ, കോൺഗ്രസ്സിനു നേടാനായത് മൂന്നു സീറ്റു മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *