Reading Time: < 1 minute
എറണാകുളം:

 

പാലാരിവട്ടം പാലത്തിന്റെ പരിശോധനാറിപ്പോര്‍ട്ട് ഇ. ശ്രീധരന്‍ സര്‍ക്കാരിനു കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനാണ് ശ്രീധരന്‍ റിപ്പോര്‍ട്ട് കൈമാറിയത്. പാലം പുനരുദ്ധരിക്കേണ്ടതുണ്ടെന്നും ഗുരുതര ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. അതുപ്രകാരം, ഇപ്പോൾ നടക്കുന്ന പുനരുദ്ധാരണപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്.

പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച്‌ മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് കൂടെ ലഭിച്ചശേഷം, സർക്കാർ, ഐ.ഐ.ടിയിലെ വിദഗ്ദ്ധരുമായും, ശ്രീധരനുമായും ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കും.

Advertisement

Leave a Reply

avatar
  Subscribe  
Notify of