Mon. Dec 23rd, 2024
മുംബൈ:

 

ബോളിവുഡിലെ സൂപ്പർസ്റ്റാറായ സൽമാൻ ഖാൻ, എസ്.കെ. – 27 ജിം ശൃംഖലയുടെ ഭാഗമായി ഇന്ത്യയിൽ, 2020 ഓടെ 300 ജിമ്മുകൾ തുറക്കാൻ പദ്ധതിയിടുന്നു.

 

 

ബീയിങ് ഹ്യൂമൺ എന്ന പദ്ധതിയുടേയും, ബീയിങ് സ്ട്രോങ് എന്ന ഫിറ്റ്നസ് ഉപകരണങ്ങളുടെ നടത്തിപ്പിനും ശേഷമാണ്, തന്റെ സ്വന്തം ജിമ്മുകളും, ഫിറ്റ്നസ് സെന്ററുകളും തുടങ്ങാനൊരുങ്ങുന്നതെന്ന് ഒരു കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കിയെന്ന് ലൈവ് മിന്റ് റിപ്പോർട്ടു ചെയ്തു.

ഓരോ ആളുകൾക്കും നല്ല ആരോഗ്യം നൽകുന്നതിനൊപ്പം തന്നെ, ഫിറ്റ്നസ് ട്രെയിനേഴ്സിനും, സംരംഭകർക്കും ജോലി ലഭ്യമാക്കുക എന്നതുകൂടെ ആയിരിക്കും, എസ്.കെ. – 27 എന്ന പദ്ധതിയുടെ ലക്ഷ്യം.

കഴിഞ്ഞ ഏപ്രിലിൽ തന്റെ ഫിറ്റ്നസ് ഉപകരണ ബ്രാൻഡായ ബീയിങ് സ്ട്രോങ് നടപ്പിലാക്കിയിരുന്നു. ഇന്ത്യ മുഴുവനുമുള്ള 175 ൽ അധികം ജിമ്മുകളിൽ ആ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *