കോഴിക്കോട്:
സ്വര്‍ണ്ണവില വീണ്ടും വർദ്ധിച്ചു. പവന് 320 രൂപയാണ് വർദ്ധിച്ചത്. അതോടെ പവന് 24,200 രൂപയായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില ഉയരുന്നത്. തിങ്കളാഴ്ച പവന് 80 രൂപ വർദ്ധിച്ചിരുന്നു. രണ്ടു ദിവസം കൊണ്ട് പവന് 400 രൂപയാണ് അധികമായിരിക്കുന്നത്.