Sun. Dec 22nd, 2024
ഹൈദരാബാദ്:

 

ജയ് ശ്രീരാം എന്നു വിളിക്കാത്തതിനു ജനങ്ങൾക്ക് മർദ്ദനമേൽക്കുന്ന സംഭവങ്ങളുടെയൊക്കെ ഉത്തരവാദി സംഘപരിവാർ ആണെന്ന് ഓൾ ഇന്ത്യ മജ്‌ലിസ് – എ- ഇത്തെഹാദുൾ മുസ്ലിമീൻ (എ.ഐ.എം.ഐ.എം.) അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി പറഞ്ഞു. മുസ്ലീങ്ങളും, ദളിതരുമാണ് ആക്രമിക്കപ്പെടുന്നതെന്നും, ഇത്തരം സംഭവങ്ങൾ അവസാനിക്കാൻ പോകുന്നില്ലെന്നും ഒവൈസി പറഞ്ഞു.

“ജയ് ശ്രീരാം എന്നും വന്ദേ മാതരം എന്നും വിളിക്കാത്തതിന് ജനങ്ങൾക്ക് മർദ്ദനമേൽക്കുകയാണ്. ഇതിന്റെ പിന്നിലുള്ള എല്ലാ സംഘങ്ങളും സംഘപരിവാറുമായി ബന്ധപ്പെട്ടിരിക്കുന്നു. ഝാർഖണ്ഡിൽ, തബ്രേസ് അൻസാരിയെന്ന മുസ്ലീം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നതിന്റെ പശ്ചാത്തലത്തിലാണ് ഒവൈസി ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ചത്.

രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള വർഗീയ വിദ്വേഷമാണെന്നാണ് മർദ്ദിച്ചു കൊല്ലുന്നതിനെക്കുറിച്ച് ഒവൈസി പറഞ്ഞത്. അതിനെ എതിർത്തു സംസാരിക്കാതിരിക്കുന്നതും, സംഭവത്തെ, തെറ്റിദ്ധാരണ എന്നു പറയുന്നതും, ആളുകൾക്ക് പ്രോത്സാഹനം ആവുകയേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *