25 C
Kochi
Monday, September 20, 2021
Home Tags Asaduddin Owaisi

Tag: Asaduddin Owaisi

എഐഎഡിഎംകെ മോദിയുടെ അടിമകളെന്ന് അസദുദ്ദീൻ ഉവൈസി

തമിഴ്നാട്:അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) ഇപ്പോൾ ജയലളിതയുടെ പാർട്ടിയല്ല, നിർഭാഗ്യവശാൽ അതിപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിമകളായി മാറിയിരിക്കുന്നെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി.''ജയലളിത ബിജെപിയെ അകറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ ഇന്ന് എഐഎഡിഎംകെ ഒരിക്കലും ജയലളിതയുടെ പാര്‍ട്ടിയല്ല. അത് നരേന്ദ്രമോദിയുടെ അടിമയായി മാറിയിരിക്കുന്നു.'' -ചെന്നൈയില്‍...

മാധ്യമ സ്വാതന്ത്ര്യവും ജനതയുടെ അന്തസും: സുപ്രീം കോടതി നല്‍കുന്ന മാധ്യമ പാഠങ്ങള്‍

ഡൽഹി:മാധ്യമങ്ങളുടെ സ്വാതന്ത്ര്യം ജനാധിപത്യത്തിന്‍റെ അനിവാര്യമായ ഘടകങ്ങളില്‍ ഒന്നാണ്. അത് നിഷേധിക്കപ്പെടുമ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യം തന്നെയാണ് ഇല്ലാതാക്കപ്പെടുന്നത്. എന്നാല്‍ ആ സ്വാതന്ത്ര്യം ഒരു ജനതയുടെ അന്തസിനെ തകര്‍ക്കുന്നതാകാമോ? സുദര്‍ശന്‍ ടിവിയുടെ വിദ്വേഷ പ്രചാരണ കേസില്‍ സുപ്രീം കോടതി ഉന്നയിക്കുന്ന ചോദ്യം നമ്മുടെ കാലത്ത് അതീവ പ്രസക്തമായ ഒരു സംവാദ വിഷയമാണ്.സിവില്‍ സര്‍വീസിലേക്ക്...

എന്‍പിആര്‍ അനുവദിക്കരുത്; മുസ്ലീം നേതാക്കള്‍ തെലങ്കാന മുഖ്യമന്ത്രിയെ കണ്ടു

ഹൈദരാബാദ്: ദേശീയ ജനസംഖ്യ രജിസ്റ്റര്‍ നടപ്പിലാക്കരുത് എന്ന ആവശ്യവുമായി മുസ്ലീം നേതാക്കള്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി. എഐഎംഐഎം പാർട്ടി നേതാവും, ഹൈദരാബാദില്‍ നിന്നുള്ള ലോക്സഭാംഗവുമായ അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.എന്‍പിആര്‍, എന്‍ആര്‍സി തുടങ്ങി കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍...

എന്‍ആര്‍സി യിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ; അസദുദ്ദിൻ ഒവൈസി 

ഹൈദരാബാദ്:എന്‍ആര്‍സി യിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്ന് അഖിലേന്ത്യാ മജ്‌ലിസ്-ഇത്തേഹാദുൽ മുസ്‌ലിം സംഘടനയുടെ നേതാവും,എംപി യുമായ അസദുദ്ദിൻ ഒവൈസി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.‘1955-ലെ പൗരത്വ നിയമപ്രകാരമാണ് അവര്‍ എന്‍പിആര്‍ ചെയ്യുന്നത്. അപ്പോള്‍ അതിന് എന്‍ആര്‍സിയുമായി ബന്ധമില്ലേ? എന്തുകൊണ്ടാണ് അമിത് ഷാ രാജ്യത്തെ...

മുസ്ലീങ്ങളെ രാഷ്ട്രരഹിതരാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു: ഒവൈസി

ഹൈദരാബാദ്:   അഖിലേന്ത്യാ മജ്ലിസ് ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്റെ ആസ്ഥാനമായ ഹൈദരാബാദിലെ ദാറുസ്സലാമില്‍ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരന്മാരുടെ രജിസ്റ്ററിനും പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. ജനം ഇന്ത്യന്‍ പതാക പാറിച്ചുകൊണ്ടും ഡോ. ബി ആര്‍ അംബേദ്‌കറുടെ ഫോട്ടോകളും, ഭരണഘടനയുടെ ആമുഖത്തിന്റെ പകര്‍പ്പുകളും ഉയര്‍ത്തിപ്പിടിച്ചും പ്രതിഷേധത്തില്‍ പങ്കെടുത്തു.ഇത് ദീര്‍ഘനാളത്തെ പോരാട്ടമാകുമെന്ന്...

ബിജെപിയുടെ ചുണ്ടുകളില്‍ ഗാന്ധിയും മനസില്‍ ഗോഡ്‌സെയും: അസദുദ്ദീന്‍ ഒവൈസി

ഔറംഗബാദ്: കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈദരാബാദ് എംപിയും എഐഎംഐഎം പ്രസിഡന്‍ഡുമായ അസദുദ്ദീന്‍ ഒവൈസി. മഹാത്മാഗാന്ധിയെക്കുറിച്ച് സംസാരിക്കുമ്പോഴും ബിജെപിയുടെ മനസില്‍ നിറയെ ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയാണെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. ഈ ഭരണ വര്‍ഗ പാര്‍ട്ടി ഗോഡ്‌സെയെ ആണ് അവരുടെ 'ഹീറോ' ആയി കാണുന്നതെന്നും ഒവൈസി കുറ്റപ്പെടുത്തി.ഗാന്ധിജിയുടെ...

കേന്ദ്ര സര്‍ക്കാര്‍ പാവങ്ങളെ കൊള്ളയടിച്ച് പണക്കാര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുന്നു: അസദുദ്ദീന്‍ ഒവൈസി

ഹൈദരാബാദ്: സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. പാവങ്ങളെ കൊള്ളയടിച്ച് സമ്പന്നര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഒവൈസി കുറ്റപ്പെടുത്തി.വന്‍കിട കോര്‍പ്പറേറ്റുകളുടം വായ്പകള്‍ എഴുതി തള്ളുകയാണ്. അവരുടെ നികുതി ബാധ്യതകളും വന്‍...

പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിനു സഹായവുമായി അസദുദ്ദീൻ ഒവൈസി

ഹൈദരാബാദ്:  പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിലെ ജനങ്ങൾക്കായി, ഓൾ ഇന്ത്യ മജ്‌ലിസ് – എ- ഇത്തെഹാദുൾ മുസ്ലിമീൻ പ്രസിഡണ്ട് അസദുദ്ദീൻ ഒവൈസി, പത്തുലക്ഷം രൂപ ദുരിതാശ്വാസത്തിനായി നൽകുമെന്ന് അറിയിച്ചു. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് നൽകും. ഇതോടൊപ്പം തന്നെ പ്രളയത്തിലകപ്പെട്ട മഹാരാഷ്ട്രയ്ക്കും പത്തുലക്ഷം രൂപ നൽകുമെന്നും ഒവൈസി വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ വിദ്വേഷ ലഹളകൾക്ക് ഉത്തരവാദി സംഘപരിവാറെന്ന് അസദുദ്ദീൻ ഒവൈസി

ഹൈദരാബാദ്:  ജയ് ശ്രീരാം എന്നു വിളിക്കാത്തതിനു ജനങ്ങൾക്ക് മർദ്ദനമേൽക്കുന്ന സംഭവങ്ങളുടെയൊക്കെ ഉത്തരവാദി സംഘപരിവാർ ആണെന്ന് ഓൾ ഇന്ത്യ മജ്‌ലിസ് – എ- ഇത്തെഹാദുൾ മുസ്ലിമീൻ (എ.ഐ.എം.ഐ.എം.) അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി പറഞ്ഞു. മുസ്ലീങ്ങളും, ദളിതരുമാണ് ആക്രമിക്കപ്പെടുന്നതെന്നും, ഇത്തരം സംഭവങ്ങൾ അവസാനിക്കാൻ പോകുന്നില്ലെന്നും ഒവൈസി പറഞ്ഞു.“ജയ് ശ്രീരാം എന്നും വന്ദേ...

വയനാട്ടിലെ ജനസംഖ്യയിൽ നാല്പതു ശതമാനം മുസ്ലീങ്ങളായതാണ് രാഹുൽ ജയിക്കാൻ കാരണമെന്ന് ഒവൈസി

ഹൈദരാബാദ്:  വയനാട്ടിലെ ജനസംഖ്യയില്‍ നാല്‍പതു ശതമാനം മുസ്ലീങ്ങളായതാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിജയത്തിന് കാരണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷനും ഹൈദരാബാദില്‍ നിന്നുള്ള എം.പിയുമായ അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. രാജ്യത്ത് മുസ്ലീങ്ങള്‍ക്ക് ഒരു ഇടം ഉണ്ടാവുമെന്ന കാര്യത്തില്‍ താന്‍ ശുഭാപ്തി വിശ്വാസക്കാരനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'1947 ഓഗസ്റ്റ് 15 ന് ഞങ്ങളുടെ...