Sat. Apr 20th, 2024
ലണ്ടൻ:

എലിസബത്ത് രാജ്ഞിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൃത്യമായും സൂക്ഷ്മമായും കൈകാര്യം ചെയ്യുന്നതിനായി ആളുകളെ നിയമിക്കുന്നു. പോസ്റ്റ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ എന്നറിയപ്പെടുന്ന പോസ്റ്റിനു മാസം 2 ലക്ഷം രൂപയാണ് ശമ്പളം. www.theroyalhousehold.tal.net എന്ന വെബ് സൈറ്റിലൂടെയാണ് ജോലി വിവരം പൊതു ജനങ്ങളെ അറിയച്ചത്. 26 ലക്ഷം രൂപ വാർഷിക വരുമാനമുള്ള ജോലിക്ക് നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നു. കൊട്ടാരത്തിൽ തന്നെയായിരിക്കും ഓഫീസ്. തിങ്കൾ മുതൽ വെള്ളി വരെയാണ് പ്രവർത്തി ദിനങ്ങൾ. ആഴ്ചയിൽ 37.5 മണിക്കൂർ ജോലി ചെയ്യണം. വർഷത്തിൽ 33 ദിവസം അവധിയും ലഭിക്കും. കൂടാതെ, പി.എഫ്. മുതലായ ആനുകൂല്യങ്ങളും ലഭിക്കും.

രാജകൊട്ടാരത്തിന്റെ പ്രധാന കാര്യങ്ങളെല്ലാം തന്നെ പൊതു ജനങ്ങളെ അറിയിക്കുക, രാജ്ഞിയുടെ ജനശ്രദ്ധ നിലനിർത്തുക, രാജകുടുംബത്തിന്റെ വെബ് സൈറ്റിൽ വിവരങ്ങൾ സമയാസമയം കൂട്ടിച്ചേർക്കുക, എഡിറ്റിംഗ്, ഫോട്ടോഗ്രഫി, ക്രിയേറ്റീവ് ആയ ചിന്തരീതി, എന്നിവ അഭികാമ്യം.

ഈ കഴിവുകൾ ഉണ്ടെങ്കിൽ നിങ്ങൾക്കും വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *