28 C
Kochi
Thursday, August 13, 2020

Daily Archives: 27th June 2019

തൃശ്ശൂർ:  കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കേരളവര്‍മ്മ കോളേജിലെ ബോര്‍ഡ് വിവാദത്തില്‍ എസ്.എഫ്.ഐ. നേതാക്കളുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ തൃശ്ശൂര്‍ സി.ജെ.എം. കോടതിയുടെ ഉത്തരവ്.ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അനീഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്. വെസ്റ്റ് സി.ഐക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും ഡി.ജി.പിക്കു വരെ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്ത പശ്ചാത്തലത്തിലാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.എസ്.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് ഹസ്സന്‍ മുബാരക്,...
മുംബൈ:  യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദം ഇന്ന്. മുംബൈ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുന്നത്. എന്നാല്‍ ഇന്ന് കോടതി ജാമ്യാപേക്ഷ തള്ളിയാല്‍ ഉടന്‍ തന്നെ ബിനോയിയെ അറസ്റ്റ് ചെയ്യുമെന്നാണ് മുംബൈ പോലീസ് പറയുന്നത്.ജൂണ്‍ 13 നാണ് ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശി മുംബൈ ഓഷിവാര സ്റ്റേഷനില്‍ പീഡന പരാതി നല്‍കിയത്. കസ്റ്റഡിയിലെടുക്കാന്‍ മുംബൈ പോലീസ് കേരളത്തിലെത്തിയപ്പോള്‍ ബിനോയ് ഒളിവില്‍...
ഹൈദരാബാദ്:  പ്രശസ്ത നടിയും സംവിധായികയുമായ വിജയ നിര്‍മ്മല അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഹൈദരാബാദിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. നടന്‍ മാഞ്ചു മനോജ് ആണ് വിവരം പുറത്ത് വിട്ടത്. ചലച്ചിത്ര മേഖലയില്‍ വിപ്ലവം തീര്‍ത്ത സിനിമാപ്രവര്‍ത്തകയാണ് വിജയ നിര്‍മല.അഭിനേത്രി എന്നതിലുപരി വ്യത്യസ്ത ഭാഷകളിലായി 47 ചിത്രങ്ങളാണ് ഇവര്‍ സംവിധാനം ചെയ്തത്. മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായിക എന്ന നേട്ടം കൈവരിച്ച വിജയ നിര്‍മ്മല ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങള്‍...
ഡൽഹി:  രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തെ പറ്റി ലോക്സഭയിൽ നടന്ന ചർച്ചയിൽ കയ്യടി നേടി കോൺഗ്രസ്സിന്റെ ലോക്സഭ നേതാവ് അധീർ രഞ്ജൻ ചൗധരി. സമഗ്രവും വസ്തുനിഷ്ഠവുമായ പ്രസംഗമാണ് ഇദ്ദേഹം ഇരു സഭകളും ചേർന്ന് നടത്തുന്ന പ്രത്യേക സമ്മേളനത്തിൽ സംസാരിച്ചത്. ബി.ജെ.പി. സർക്കാർ പൊങ്ങച്ചത്തിലും പുകഴ്ത്തലിലും മാത്രം വിശ്വസിക്കുന്നവരാണെന്നും കാര്യങ്ങളെ വളച്ചൊടിച്ചു പ്രചരിപ്പിക്കലാണ് അവരുടെ രീതിയെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.ഒഡിഷയിൽ നിന്നുള്ള മന്ത്രിസഭാംഗം പ്രതാപ് ചന്ദ്ര സാരംഗി മോദിയെ വിവേകാനന്ദനോട് ഉപമിച്ചപ്പോൾ...
#ദിനസരികള്‍ 801പൊതുവേ ഞാന്‍ സിനിമ കാണാറില്ല. എന്നാലും നല്ലത് എന്ന് പലരും പറയുന്ന സിനിമകള്‍ കാണാതിരിക്കാറുമില്ല. ലോക സിനിമയിലാകട്ടെ എന്റെ സുഹൃത്തുക്കള്‍ കാണേണ്ടത് എന്ന് വിലയിരുത്തുന്ന സിനിമകള്‍ കാണാന്‍ ശ്രദ്ധിക്കാറുണ്ട്. അതുകൂടാതെ ഐ.എം.ഡി.ബിയുടേയും റോട്ടെന്‍ ടൊമാറ്റോസിന്റേയുമൊക്കെ സഹായത്തോടെ അങ്ങനെ എനിക്ക് ഇഷ്ടപ്പെട്ടവയുടെ ഒരു ലിസ്റ്റ് ഞാനുണ്ടാക്കിയിട്ടുമുണ്ട്. അതെല്ലാംകൂടി ഏകദേശം ഇരുന്നൂറോളം കാണുമായിരിക്കും. പക്ഷേ ഒരു കാര്യമുറപ്പാണ്. സിനിമകളെക്കുറിച്ചുള്ള എന്റെ ധാരണ എത്രത്തോളം പരിമിതമാണെങ്കിലും എന്റെ ലിസ്റ്റില്‍ കാലം കരുതിവെയ്ക്കുന്ന...