22 C
Kochi
Tuesday, September 28, 2021

Daily Archives: 18th June 2019

കെയ്‌റോ:  വിചാരണയ്ക്കിടെ കോടതിമുറിയില്‍ കുഴഞ്ഞുവീണ ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി (67) മരിച്ചു. നിരോധിത സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡിന്റെ മുന്‍ നേതാവായ അദ്ദേഹം ചാരവൃത്തിക്കേസിലാണ് വിചാരണ നേരിട്ടിരുന്നത്. ജഡ്ജിയോട് 20 മിനിറ്റ് സംസാരിച്ച മുര്‍സി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജനാധിപത്യരിതീയില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഈജിപ്ഷ്യന്‍ പ്രസിഡന്റാണ് മുര്‍സി. 2011-ലെ ജനാധിപത്യപ്രക്ഷോഭത്തിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പിലാണ് മുര്‍സി അധികാരത്തിലേറിയത്. അന്ന് നിയമസാധുതയുണ്ടായിരുന്ന മുസ്ലിം ബ്രദര്‍ഹുഡിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു അദ്ദേഹം.2012-ല്‍...
ബഹുരാഷ്ട്ര ചൈനീസ് കമ്പനിയായ ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് ഹോങ്കോംഗ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ അപേക്ഷ സമര്‍പ്പിച്ചു. ഹോങ്കോംഗ് വിപണിയില്‍ ഐ.പി.ഒയ്ക്ക് (പ്രാഥമിക ഓഹരി വില്‍പ്പന) വേണ്ടിയുളള നടപടികള്‍ക്കും ആലിബാബ തുടക്കം കുറിച്ചതായാണ് വിവരം. ഐ.പി.ഒയ്ക്ക് നേതൃത്വം നല്‍കാന്‍ ചൈന ഇന്റര്‍ നാഷണല്‍ കാപ്പിറ്റല്‍ കോര്‍പ് (സി.ഐ.സി.സി), ക്രെഡിറ്റ് സ്യൂസ് ഗ്രൂപ്പ് എജി എന്നിവരെ കമ്പനി തിരഞ്ഞെടുത്തതായാണ് വിവരം.ആലിബാബയുടെ ഐ.പി.ഒ. യാഥാര്‍ത്ഥ്യമായാല്‍ ഹോങ്കോംഗ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ചരിത്രത്തിലെ...
ടോണ്ടൻ:  ലോകകപ്പില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ച് ബംഗ്ലാദേശ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏഴ് വിക്കറ്റിന്റെ ജയമാണ് ബംഗ്ലാദേശിന്. വിന്‍ഡീസ് ഉയര്‍ത്തിയ 322 റണ്‍സിന്റെ വിജയലക്ഷ്യം എഴ് വിക്കറ്റും 51 പന്തും ബാക്കി നില്‍ക്കെ ബംഗ്ലാദേശ് മറികടന്നത്. ശാകിബ് അല്‍ ഹസനും (124 നോട്ടൗട്ട്) ലിതന്‍ ദാസും (94 നോട്ടൗട്ട്) ചേര്‍ന്നാണ് വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ കൂറ്റന്‍ ലക്ഷ്യം മറികടന്നത്. തമീം ഇഖബാല്‍ 48 റണ്‍സും, സൗമ്യ സര്‍ക്കാര്‍...
ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ എംഐ 9ടി വിപണിയിലെത്തി. യൂറോപ്യന്‍ വിപണിയിലാണ് ഫോണ്‍ ആദ്യം അവതരിപ്പിച്ചിരിക്കുന്നത്. പോപ്പ് അപ്പ് സെല്‍ഫി ക്യാമറയാണ് എംഐ 9 ടിയുടെ പ്രധാന സവിശേഷത. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് എംഐ 9 ടിയുടേത്. ആറ് ജിബി റാം ആണ് ഫോണിനുള്ളത്. 64 ജിബി, 128 ജിബി ഇന്റേണല്‍ സ്റ്റോറേജും ഫോണിനുണ്ട്. പിന്‍ക്യാമറയില്‍ മൂന്ന് സെന്‍സറുകളുണ്ട്. 48 എംപി, എട്ട് എംപി,...
തിരുവനന്തപുരം:  കേരളത്തില്‍ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാരശരിയെക്കാള്‍ നാലരശതമാനം കൂടി 10.67 ശതമാനമായി. സംസ്ഥാന തൊഴില്‍ വകുപ്പിന്റെ കണക്കിലാണ് തൊഴിലില്ലായ്മയുടെ കാര്യത്തില്‍ കേരളത്തിന്റെ ദയനീയചിത്രം വെളിപ്പെടുന്നത്. 2011-ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യ 3.34 കോടിയാണ്. ഇതില്‍ 35.63 ലക്ഷംപേര്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ തൊഴില്‍രഹിതരായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതനുസരിച്ചാണ് തൊഴിലില്ലാത്തവരുടെ തോത് നിശ്ചയിച്ചത്. 6.1 ശതമാനമാണ് ദേശീയ ശരാശരി.ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് തൊഴിലില്ലാത്തവരുടെ എണ്ണത്തില്‍ കേരളത്തെക്കാള്‍...
കോട്ടയം:  കോട്ടയത്ത് എച്ച്‌ വണ്‍ എന്‍ വണ്‍ പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. രോഗിയെ ചികിത്സിച്ച കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പനി സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എച്ച്‌ വണ്‍ എന്‍ വണ്‍ ബാധിച്ച ഒരാള്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.കോട്ടയം മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാര്‍ക്കാണ് പനി ബാധിച്ചിരിക്കുന്നത്. പ്രാഥമിക പരിശോധനയില്‍ ഇവര്‍ക്ക് എച്ച്‌ വണ്‍ എന്‍ വണ്‍ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് മൂന്ന് ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണ്....
ഗയ:  ഉഷ്ണ തരംഗത്തിൽ 31 പേര്‍ മരിക്കാന്‍ ഇടയായതിനു പിന്നാലെ അസാധാരണ നടപടിയുമായി ബീഹാറിലെ ഗയ ജില്ലാ ഭരണകൂടം. ജനങ്ങള്‍ വീടിന് പുറത്തിറങ്ങുന്നതു തടയാന്‍ ജില്ലാ കലക്ടര്‍ അഭിഷേക് കുമാര്‍ സിങ് 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.രാവിലെ 11നും വൈകീട്ട് നാലിനുമിടെ ജനങ്ങള്‍ വീടിനുള്ളിൽത്തന്നെ കഴിയണമെന്ന് ജില്ലാ കലക്ടര്‍ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഈ സമയത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യോഗങ്ങളോ സമ്മേളനങ്ങളോ...
ന്യൂഡൽഹി:  പതിനേഴാം ലോക്സഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും തുടരും. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ എം.പിമാരാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. കേരളമടക്കം 23 സംസ്ഥാനങ്ങളിലെ എം. പിമാരാണു പ്രതിജ്ഞയെടുത്തത്. ബാക്കിയുള്ളവരുടെ സത്യപ്രതിജ്ഞ ഇന്നു പൂര്‍ത്തിയാകും. തിരുവനന്തപുരം എം.പി. ശശി തരൂര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ലണ്ടനില്‍ ഇന്ത്യാ - പാക് ക്രിക്കറ്റ് മത്സരം കാണാന്‍ പോയ തരൂര്‍ ഇന്നലെ തിരിച്ചെത്തിയിരുന്നില്ല.ലോകസഭാ സ്പീക്കറെ...
വാരാണസി:  വാരാണസിയില്‍ മദ്യത്തിനും മാംസാഹാരത്തിനും പൂര്‍ണനിരോധനം ഏര്‍പ്പെടുത്തി. വാരാണാസിയിലെ ക്ഷേത്രങ്ങള്‍ക്കു ചുറ്റുമുള്ള കാല്‍കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനം. വാരാണസി, വൃന്ദാവന്‍, അയോധ്യ, ചിത്രകൂട്, ദേവ്ബന്ധ്, ദേവശരീഫ്, നൈമിഷാരണ്യ മിശ്രിഖ് എന്നിവടങ്ങളില്‍ മദ്യത്തിനും മാംസാഹാരത്തിനും നിരോധനമേര്‍പ്പെടുത്തുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഏപ്രിലില്‍ പ്രഖ്യാപനം നടത്തിയിരുന്നു.വാരാണസിയിലെ കാശി വിശ്വനാഥക്ഷേത്രം, മഥുരയില്‍ കൃഷ്ണന്റെ ജന്മസ്ഥലം, അലഹാബാദിലെ ത്രിവേണീസംഗമം എന്നിവിടങ്ങളില്‍ മദ്യത്തിനു നിരോധനമേര്‍പ്പെടുത്താന്‍ എക്സൈസ് വകുപ്പിന് ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കി.ക്ഷേത്രങ്ങള്‍ക്കു സമീപം മദ്യും മാംസവും പൂര്‍ണമായും നിരോധിച്ചുകൊണ്ട്...
സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന ഗർഭാശയഗള ക്യാൻസറിന് പ്രതിരോധ മരുന്ന് നൽകാനൊരുങ്ങി മരട് നഗരസഭ. ഹ്യൂമൻ പാപ്പിലോമാ വൈറസിനെ പ്രതിരോടുക്കുന്ന കുത്തിവെയ്പ്പ് നൽകാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും അനുമതി കാത്ത് നിൽക്കുകയാണ്.ലോകാരോഗ്യ സംഘടനയിലെ ഡെപ്യൂട്ടി ഡയറക്ടർ ആയ സൗമ്യാ സ്വാമിനാഥനാണ് ഇന്ത്യയിൽ സ്ത്രീകൾക്ക് ഈ വാക്‌സിൻ നല്കേണ്ടുന്നതിന്റെ ആവശ്യം ആദ്യമായി വ്യക്തമാക്കിയത്. തുടർന്ന് കേരള സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു...