Wed. Apr 17th, 2024

ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ എംഐ 9ടി വിപണിയിലെത്തി. യൂറോപ്യന്‍ വിപണിയിലാണ് ഫോണ്‍ ആദ്യം അവതരിപ്പിച്ചിരിക്കുന്നത്. പോപ്പ് അപ്പ് സെല്‍ഫി ക്യാമറയാണ് എംഐ 9 ടിയുടെ പ്രധാന സവിശേഷത. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് എംഐ 9 ടിയുടേത്.
ആറ് ജിബി റാം ആണ് ഫോണിനുള്ളത്. 64 ജിബി, 128 ജിബി ഇന്റേണല്‍ സ്റ്റോറേജും ഫോണിനുണ്ട്. പിന്‍ക്യാമറയില്‍ മൂന്ന് സെന്‍സറുകളുണ്ട്. 48 എംപി, എട്ട് എംപി, 13 എംപി എന്നിവയാണവ. 4000 എം.എ.എച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. ഗൊറില്ലാ ഗ്ലാസ് സംരക്ഷണത്തോടെയാണ് ഫോണ്‍ തയ്യാറാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *