വായന സമയം: < 1 minute
കോട്ടയം:

 

കോട്ടയത്ത് എച്ച്‌ വണ്‍ എന്‍ വണ്‍ പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. രോഗിയെ ചികിത്സിച്ച കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പനി സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എച്ച്‌ വണ്‍ എന്‍ വണ്‍ ബാധിച്ച ഒരാള്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

കോട്ടയം മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാര്‍ക്കാണ് പനി ബാധിച്ചിരിക്കുന്നത്. പ്രാഥമിക പരിശോധനയില്‍ ഇവര്‍ക്ക് എച്ച്‌ വണ്‍ എന്‍ വണ്‍ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് മൂന്ന് ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണ്. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഈ വര്‍ഷം ഇതുവരെ 64 പേര്‍ക്ക് ജില്ലയില്‍ എച്ച്‌ വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. മൂന്നു പേര്‍ മരിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഇരട്ടിയലധികം പേര്‍ക്കാണ് ഈ വര്‍ഷം രോഗം ബാധിച്ചിരിക്കുന്നത്.

Leave a Reply

avatar
  Subscribe  
Notify of