24 C
Kochi
Monday, September 27, 2021

Daily Archives: 15th June 2019

ഫ്രാന്‍സില്‍ നടക്കുന്ന ഫിഫ വനിത ഫുട്ബാള്‍ ലോകകപ്പില്‍ ഇറ്റലി ജമൈക്കയെ തോല്‍പ്പിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഇറ്റലി ജമൈക്കയെ പരാജയപ്പെടുത്തിയത്. ഇറ്റലി താരം ക്രിസ്റ്റീന ഹാട്രിക് ഗോള്‍ നേടി. 12,25,46,71,81 എന്നീ മിനിറ്റുകളില്‍ ആണ് ഇറ്റലി ഗോളുകള്‍ നേടിയത്. മൈതാനത്ത് ഇറ്റലി താരങ്ങള്‍ നിറഞ്ഞ് ആടുകയായിരുന്നു.
റിയൊ ഡി ജനീറോ: കോപ്പ അമേരിക്ക ഉദ്ഘാടന മത്സരത്തില്‍ തകർപ്പൻ ജയവുമായി ബ്രസീല്‍. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആതിഥേയർ ബൊളീവിയയെ തോല്‍പിച്ചത്. 50, 53 മിനിറ്റുകളില്‍ ഫിലിപ്പെ കുടിഞ്ഞോ ബ്രസീലിനായി രണ്ട് ഗോള്‍ നേടി. കളി തീരാന്‍ മിനുറ്റുകള്‍ ശേഷിക്കേ എവര്‍ട്ടണ്‍ മനോഹരമായ ലോങ്ങ് റേഞ്ചിലൂടെ മൂന്നാം ഗോള്‍ നേടി.കോപ്പ അമേരിക്ക ചരിത്രത്തില്‍ ബ്രസീലിന്റെ നൂറാം ജയമായിരുന്നിത്. പരിശീലകൻ ടിറ്റെയ്ക്കു കീഴിലിറങ്ങിയ 37 മൽസരങ്ങളിൽ ബ്രസീൽ നേടുന്ന 30–ാം വിജയം...
ചൈന:  ചൈനയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം പാലം തകര്‍ന്നുവീണു. ഗുവാങ്ഡോങ് പ്രവിശ്യയിലെ ഡോങ്ജിയാന്‍ നദിക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നു വീണത്. രണ്ടു വാഹനങ്ങള്‍ നദിയില്‍ വീണു. രണ്ടുപേരെ കാണാതായിട്ടുണ്ട്. കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് പാലത്തില്‍ വെള്ളം കെട്ടി നിന്നത് മൂലം പാലം ദുര്‍ബലപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. 1972 ല്‍ പണിതീര്‍ത്ത പാലത്തിന്റെ അറ്റകുറ്റ പണികള്‍ 2017 ല്‍ നടത്തിയിരുന്നു. പാലം തകരാനുണ്ടായ...
ന്യൂഡൽഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നീതി ആയോഗിന്റെ അഞ്ചാമത് സമ്മേളനം ഇന്നു ഡല്‍ഹിയില്‍ നടക്കും. രാഷ്ട്രപതി ഭവനിലാണ് യോഗം ചേരുന്നത്. കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍ , ലെഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.ജലവിതരണം, വരള്‍ച്ച ദുരിതാശ്വാസം, കാര്‍ഷികമേഖല, സുരക്ഷ തുടങ്ങിയ വിഷയങ്ങളാണ് അഞ്ചാമത് നീതി ആയോഗ് സമ്മേളനത്തിന്റെ പ്രധാന അജണ്ടകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനാകുന്ന നീതി ആയോഗ് സമ്മേളനം...
ന്യൂഡൽഹി:  അടിസ്ഥാന വര്‍ഗങ്ങള്‍ക്കിടയില്‍ സി.പി.എമ്മിന്റെ പിന്തുണ നഷ്ടമായെന്ന വിലയിരുത്തലുമായി സി.പി.എം. ജനപിന്തുണ നഷ്ടമായത് ലോക്സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിലേക്കു നയിച്ചെന്നും പാര്‍ട്ടി വിലയിരുത്തി. തൊഴിലാളികള്‍ക്കിടയില്‍ വലിയ സ്വാധീനമാണ് ഇടതുപക്ഷത്തിന് ഉണ്ടായിരുന്നത്. ആ സ്വാധീനത്തില്‍ ഇടിവുണ്ടായി. തമിഴ്‌നാടും കേരളവും ഒഴികെയുള്ള ഇടങ്ങളില്‍ ഇതു പ്രകടമാണെന്ന് പാര്‍ട്ടി പറയുന്നു. രാജ്യത്തെ വ്യവസായ കേന്ദ്രങ്ങളില്‍ പലയിടത്തും തൊഴിലാളികള്‍ ബി.ജെ.പിക്കാണ് വോട്ടു ചെയ്തതെന്ന് പാര്‍ട്ടി മുഖ മാസികയായ പീപ്പിള്‍സ് ഡെമോക്രസി മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പു പ്രകടനത്തില്‍ ഏറ്റവും...
കാലിഫോർണിയ:  ഷവോമി, ഓപ്പോ, ടെന്‍സെന്റ് എന്നീ പ്രമുഖ ചൈനീസ് കമ്പനികള്‍ വാവേയുടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഹോംഗ് മെങ് പരീക്ഷിക്കാനൊരുങ്ങുന്നു. വാവേ കമ്പനിയെ അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനു ശേഷം സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തു വിട്ടിരുന്നു.'ഹോംഗ് മെങ്' എന്ന് ചൈനയിലും 'ആര്‍ക്ക്' /'ഓക്ക്' എന്ന് ആഗോളതലത്തിലും ഈ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം അറിയപ്പെടുമെന്നും റിപ്പോര്‍ട്ടുകളയുണ്ടായിരുന്നു. വാവേ ഒറ്റയ്ക്കല്ല പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കുന്നത്. ടെൻസന്റ്, ഷവോമി,...
തിരുവനന്തപുരം:  സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള പദ്ധതിയുമായി ഐ.എസ്.ആര്‍.ഒ. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഗഗന്‍യാന്‍ പദ്ധതി യാഥാര്‍ത്ഥ്യമായതിനു ശേഷം ബഹിരാകാശ നിലയം നിര്‍മ്മിക്കുന്നതു സംബന്ധിച്ച വിശദമായ പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ.ശിവന്‍ വ്യക്തമാക്കി.സ്വന്തമായി ഒരു ബഹിരാകാശനിലയമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. മൈക്രോ ഗ്രാവിറ്റി പരീക്ഷണങ്ങള്‍ക്കായി ചെറിയ മോഡ്യൂള്‍ വിക്ഷേപിക്കുമെന്നും ശിവന്‍ മാധ്യമങ്ങളോടു പറഞ്ഞു.ഐ.എസ്.ആര്‍.ഒ. വിഭാവനം ചെയ്യുന്ന ബഹിരാകാശ നിലയത്തിന് 20 ടണ്‍ ഭാരമുണ്ടാവും. ഭ്രമണപഥത്തില്‍ 400 കീലോമീറ്റര്‍...
വിനയ് ഫോര്‍ട്ട് നായകനായി എത്തിയ പുതിയ ചിത്രമാണ് തമാശ. ചിത്രത്തിലെ പുതിയ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ജൂണ്‍ അഞ്ചിന് റിലീസ് ആയ ചിത്രം നല്ല പ്രതികരണം നേടി മുന്നേറുകയാണ്.ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഹാപ്പി ഹവേഴ്സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.tthps://youtu.be/dqgVUXzFCU
ന്യൂഡൽഹി:  ബി.ജെ.പിക്ക് കേരളത്തിലടക്കം മുന്നേറ്റമുണ്ടാക്കാതെ താന്‍ തൃപ്തനാവുകയില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്സഭ തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയെങ്കിലും കേരളത്തിലും ബംഗാളിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ പാര്‍ട്ടി ഉന്നതിയിലെത്തിയില്ലെന്നും ബി.ജെ.പി. നേതൃയോഗത്തില്‍ അമിത് ഷാ വ്യക്തമാക്കി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി. മുഖ്യമന്ത്രി അധികാരത്തില്‍ വരുമെന്നും പഞ്ചായത്തുമുതല്‍ പാര്‍ലമെന്റുവരെ എല്ലായിടത്തും ബി.ജെ.പി. അംഗങ്ങളെത്തുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.2019 അവസാനിക്കുന്നതു വരെ ബി.ജെ.പിയില്‍ നേതൃത്വമാറ്റം ഉണ്ടാകില്ലെന്നും അടുത്ത...
ഒമാൻ:  17 ഇന്ത്യക്കാര്‍ക്ക് ജയില്‍മോചനം നല്‍കിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നടപടിയെ ഇന്ത്യാ ഗവണ്‍മെന്റ് പ്രകീര്‍ത്തിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് മോചിപ്പിച്ച തടവുകാരുടെ കൂട്ടത്തിലാണ് 17 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടത്.487 പേര്‍ക്കാണ് കഴിഞ്ഞ പെരുന്നാളിന് സുല്‍ത്താന്‍ മോചനം നല്‍കിയത്. ഇവരില്‍ 240 പേര്‍ വിദേശികളാണ്. വിവിധ രാഷ്ട്രങ്ങളിലെ പൗരന്‍മാര്‍ക്ക് മോചനം നല്‍കിയതിനൊപ്പമാണ് വിവിധ കേസുകളില്‍ തടവില്‍ കഴിഞ്ഞ ഇന്ത്യക്കാര്‍ക്കും അവസരം ലഭിച്ചത്.