വായന സമയം: 1 minute
ന്യൂഡൽഹി:

 

ബി.ജെ.പിക്ക് കേരളത്തിലടക്കം മുന്നേറ്റമുണ്ടാക്കാതെ താന്‍ തൃപ്തനാവുകയില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്സഭ തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയെങ്കിലും കേരളത്തിലും ബംഗാളിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ പാര്‍ട്ടി ഉന്നതിയിലെത്തിയില്ലെന്നും ബി.ജെ.പി. നേതൃയോഗത്തില്‍ അമിത് ഷാ വ്യക്തമാക്കി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി. മുഖ്യമന്ത്രി അധികാരത്തില്‍ വരുമെന്നും പഞ്ചായത്തുമുതല്‍ പാര്‍ലമെന്റുവരെ എല്ലായിടത്തും ബി.ജെ.പി. അംഗങ്ങളെത്തുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

2019 അവസാനിക്കുന്നതു വരെ ബി.ജെ.പിയില്‍ നേതൃത്വമാറ്റം ഉണ്ടാകില്ലെന്നും അടുത്ത വര്‍ഷം മാത്രമേ അധ്യക്ഷനെ തിരഞ്ഞെടുക്കുകയുള്ളൂ എന്നും യോഗത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്. ഇതിനിടയില്‍ വരുന്ന മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് അമിത് ഷായ്ക്ക് കീഴിലായിരിക്കും ബി.ജെ.പി. നേരിടുക.

Leave a Reply

avatar
  Subscribe  
Notify of