വായന സമയം: < 1 minute

ജയ്‌പൂർ:

രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിനു വിജയം. ജയ്പൂര്‍, ആല്‍വാര്‍, ഭില്‍വാര, ശ്രീ ഗംഗാനഗര്‍. ഭാരത്പൂര്‍, ചുര്‍ച്ചു, കറുലി, ഹനുമാന്‍ഗര്‍, ഭുണ്ടി, ദോലാപൂര്‍, സിരോഹി ജില്ലകളിലെ വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 11 ജില്ലകളിലായി 15 തദ്ദേശ സ്ഥാപനങ്ങളിലെ 16 വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലാണ്, കോണ്‍ഗ്രസ് വിജയം നേടിയത്.

എട്ടു സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. കോണ്‍ഗ്രസ് പിന്തുണച്ച മൂന്ന് സ്വതന്ത്രരും വിജയിച്ചു. ബി.ജെ.പിക്ക് വിവിധയിടങ്ങളിലായി അഞ്ച് സീറ്റുകളില്‍ മാത്രമാണ് വിജയം. അതേസമയം, ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. സംസ്ഥാന സര്‍ക്കാറിനോടുളള ജനങ്ങളുടെ വിശ്വാസമാണ് വിജയത്തിനു പിന്നിലെന്ന് രാജസ്ഥാന്‍ ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് പറഞ്ഞു.

Leave a Reply

avatar
  Subscribe  
Notify of