Fri. Apr 26th, 2024
സൌദി:

 

ആഗോള തലത്തില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സൗദി ഇ ടൂറിസ്റ്റ് വിസ ഏര്‍പ്പെടുത്തുന്നു. 40 ദിവസം നീളുന്ന ജിദ്ദ സീസണ്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 3 മിനുട്ടിനകം വിസ അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 40 ദിവസം നീളുന്ന ജിദ്ദ ഫെസ്റ്റിവലിലെ ഏതെങ്കിലും ഒരു പരിപാടിയുടെ ടിക്കറ്റ് എടുത്തിരിക്കണം എന്നതാണ് ഇ ടൂറിസ്റ്റ് വിസയ്ക്കുള്ള ഏക നിബന്ധന.

പുതിയ നീക്കം സൗദിയുടെ വിനോദസഞ്ചാരത്തിനും ജിദ്ദ സീസണ്‍ ഫെസ്റ്റിവലിനും നേട്ടമാകുമെന്ന് ജിദ്ദ സീസണ്‍ ഫെസ്റ്റിവല്‍ ജനറല്‍ സൂപ്പര്‍വൈസര്‍ റാഇദ് അബു സിനദ പറഞ്ഞു. വിസ ആവശ്യമുള്ളയാളുടെ പേരും മേല്‍വിലാസവും നല്‍കിയാല്‍ നിമിഷങ്ങള്‍ക്കകം വിസ ലഭിക്കുന്നതാണ് പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *