വായന സമയം: 1 minute
തിരുവനന്തപുരം:

 

ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ എ.കെ.ആന്റണിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന മോശം പരാമര്‍ശങ്ങള്‍ അംഗീകരിക്കില്ലെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇതില്‍ പങ്കുണ്ടെങ്കില്‍ ശക്തമായ നടപടി ഉണ്ടാകും. അദ്ദേഹത്തെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനു പിന്നില്‍ ഗൂഢ ലക്ഷ്യമാണുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം എ.കെ. ആന്റണിയില്‍ കെട്ടിവെക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. ഇക്കാര്യം ഇത് ഒരു കാരണവശാലും അനുവദിക്കില്ല. ഇത്തരക്കാരുടെ രഹസ്യ അജണ്ടകള്‍ ജനം തിരിച്ചറിഞ്ഞ് തള്ളിക്കളയുമെന്നും കെ.പി.സി.സി. അധ്യക്ഷന്‍ പറഞ്ഞു.

Leave a Reply

avatar
  Subscribe  
Notify of