Fri. Apr 26th, 2024
ന്യൂഡൽഹി:

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ, ജി 7 ഉച്ചകോടിക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ക്ഷണിച്ചു. ആഗസ്റ്റ് 25 മുതല്‍ 27 വരെ ഫ്രാന്‍സില്‍ നടക്കുന്ന ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. റഫാല്‍ വിവാദത്തിനു ശേഷമുള്ള മോദിയുടെ ആദ്യ ഫ്രാന്‍സ് യാത്രയാണിത്. ഇന്ത്യയ്ക്ക് ഫ്രാന്‍സ് റഫാല്‍ യുദ്ധ വിമാനങ്ങള്‍ നല്‍കാനിരിക്കയാണ് പ്രധാനമന്ത്രിക്കുള്ള ക്ഷണം എന്നതും ശ്രദ്ധേയമാണ്.

യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ, ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ജി-7 കൂട്ടായ്മയിലുള്ളത്. 1981 മുതല്‍ യൂറോപ്യന്‍ യൂണിയനും ജി-7 ഉച്ചകോടിയില്‍ പങ്കെടുത്തുവരുന്നു. 45ാ മത്തെ ജി-7 ഉച്ചകോടിയാണ് ഫ്രാന്‍സിലെ ബിയാര്‍ട്ടീസില്‍ നടക്കുന്നത്. പ്രധാനമന്ത്രിക്ക് ലഭിച്ച ക്ഷണം ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. ഇന്ത്യ ഒരു വളരുന്ന സാമ്പത്തിക ശക്തിയാണെന്ന് മനസിലാക്കി ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബന്ധം ദൃഢമാകുന്ന സൂചനകൂടിയാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *