31 C
Kochi
Friday, September 24, 2021

Daily Archives: 8th June 2019

എറണാകുളം:  കൊച്ചിയില്‍ നിപ സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞ രണ്ടുപേരുടെ രക്തസാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ലഭിച്ചു. രണ്ടും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. നിപ ബാധിച്ച യുവാവുമായി അടുത്ത് ഇടപഴകിയിരുന്ന രണ്ടുപേരുടെ രക്തസാംപിളുകളാണ് നെഗറ്റീവാണെന്ന റിസള്‍ട്ട് ലഭിച്ചത്. ഇതോടെ വിദ്യാര്‍ത്ഥിയുമായി അടുത്ത് ഇടപഴകിയിരുന്ന എട്ടുപേരുടെ രക്തസാംപിളുകളും നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.അതേസമയം നിപ ബാധിതനായ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. യുവാവ് അമ്മയുമായി സംസാരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇടയ്ക്ക് നേരിയ പനിയുണ്ട്....
എറണാകുളം:  മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍. മതുമൂല കണ്ടത്തിപ്പമ്പ് സ്വദേശി ആര്‍. മഹേഷ് പൈ ആണ് അറസ്റ്റിലായത്. സി.പി.എം. ചങ്ങനാശേരി ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ കൗണ്‍സിലറുമായ ടി.പി. അജികുമാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.മുഖ്യമന്ത്രിയുടെ വിദേശ പര്യടനവുമായി ബന്ധപ്പെട്ടു വന്ന പോസ്റ്റിനു താഴെയാണ് മഹേഷ് പൈ മോശമായ ഭാഷയില്‍ പ്രതികരിച്ചത്. എന്നാല്‍ പ്രതികരണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതോടെ യുവാവ് പരാമര്‍ശം പിന്‍വലിക്കുകയും ചെയ്തു....
ഹാമിര്‍പുര്‍:  ഉത്തര്‍പ്രദേശില്‍ ഒരു ബാലിക കൂടി കൊല്ലപ്പെട്ടു. അലിഗഡില്‍ മൂന്നു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ദേശീയ തലത്തില്‍ വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് സംഭവം. ഹാമിര്‍പുര്‍ ജില്ലയില്‍ പത്തു വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബലാത്സംഗത്തിന് ഇരയാക്കിയ ശേഷമാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് സംശയം ഉയരുന്നുണ്ട്.അമ്മയ്ക്കൊപ്പം വീടിനു പുറത്ത് കിടന്നുറങ്ങിയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളും സമീപവാസികളും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ശനിയാഴ്ച രാവിലെ ഗ്രാമത്തിലെ...
അഗർത്തല:  ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസിന്റെ റെക്കോര്‍ഡ് ബി.ജെ.പി. തകര്‍ക്കുമെന്ന പ്രതികരണവുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം മാധവ്. 1950 മുതല്‍ 1977 വരെയാണ് കോണ്‍ഗ്രസ് തുടര്‍ച്ചയായി ഭരിച്ചത്. മോദിജി ആ റെക്കോഡ് തകര്‍ക്കാന്‍ പോകുകയാണ്. 2047 വരെ അതായത് രാജ്യം സ്വാതന്ത്ര്യം ലഭിച്ച് നൂറു വര്‍ഷം തികയ്ക്കുന്നതു വരെ ബി.ജെ.പി. അധികാരത്തിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയില്‍ ബി.ജെ.പിയുടെ വിജയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമാബാദ്:  കാശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട്, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, നരേന്ദ്ര മോദിക്കു കത്തെഴുതി. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന, കാശ്മീര്‍ വിഷയമുള്‍പ്പെടെയുളള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആകുന്നതെല്ലാം ചെയ്യണമെന്നാണ് ഇമ്രാന്‍ ഖാൻ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. കിര്‍ഗിസ്ഥാനിലെ ബിശ്‌കെക്കില്‍ നടക്കുന്ന പ്രാദേശിക സമ്മേളനത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുളള കൂടിക്കാഴ്ച നടക്കില്ലെന്ന് ഇന്ത്യ അറിയിച്ചതിനെ തുടര്‍ന്നാണ് പാക്കിസ്ഥാന്റെ ഈ പുതിയ നീക്കം.ഇരുരാജ്യങ്ങളിലേയും ദാരിദ്ര്യം നിര്‍മ്മാര്‍ജനം ചെയ്യാനും വികസനപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും ഇന്ത്യയും പാക്കിസ്ഥാനും...
തമിഴ് നടന്മാരായ അജിത്ത്, സൂര്യ എന്നിവരെക്കുറിച്ച് തെലുങ്ക് നടന്‍ ബബ്ലു പൃഥ്വിരാജ് നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. സാമൂഹിക മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.അജിത്ത് മികച്ച വ്യക്തിത്വത്തിന് ഉടമയാണെങ്കിലും അര്‍പ്പണ ബോധം വട്ടപൂജ്യമാണെന്നാണ് ബബ്ലു പൃഥ്വിരാജ് പറയുന്നത്. അദ്ദേഹത്തിന് അഭിനയിക്കണം എന്ന് ഒട്ടും ആഗ്രഹവുമില്ലെന്നും, സ്വന്തം തൊഴിലില്‍ യാതൊരു ശ്രദ്ധയുമില്ലെന്നും ബബ്ലു പറഞ്ഞു. അജിത്തിന് സിനിമയില്‍...
സെന്റ് പീറ്റേഴ്സ്ബർഗ്:  ഇന്ധന വില സംബന്ധിച്ച് റഷ്യയും സൗദിയും ഇടയുന്നു. ഇരുരാഷ്ട്രങ്ങളുടേയും നിലപാട് ആഗോള എണ്ണവിപണിയില്‍ പ്രതിഫലിച്ചു. ആഗോള വിപണിയില്‍ എണ്ണ വില ബാരലിന് അറുപത് ഡോളര്‍ ലഭിച്ചാല്‍ മതിയെന്ന റഷ്യയുടെ നിലപാടിനെ സൗദി അറേബ്യ തള്ളി. എഴുപതാണെങ്കില്‍ പോലും വില സ്ഥിരതയില്ലാത്തതാണ് പ്രശ്നമെന്നും സൗദി ഊര്‍ജ്ജ മന്ത്രി റഷ്യയില്‍ പറഞ്ഞു.പ്രസ്താവനയ്ക്കു പിന്നാലെ ആഗോള വിപണിയില്‍ എണ്ണ വില ഉയര്‍ന്നു. പെക് - ഒപെക് ഇതര രാജ്യങ്ങളുടെ ധാരണ പ്രകാരം...
എറണാകുളം:  പാലാരിവട്ടം മേല്‍പാലത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ചെയ്യുന്നതൊന്നും ശാശ്വത പരിഹാരമല്ലെന്ന് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. മാറ്റിപ്പണിയുന്നതു മാത്രമാണ് ഉചിത മാര്‍ഗം. ഗര്‍ഡറുകളെല്ലാം മാറ്റണം. പുതിയവ ഉപയോഗിക്കണം. ഇളക്കം തട്ടിയ ഗര്‍ഡറുകള്‍ വീണ്ടും യോജിപ്പിക്കുന്നത് നല്ലതല്ല. പാലങ്ങള്‍ക്ക് 100 വര്‍ഷത്തിനു മീതെ ആയുസ്സ് വേണ്ടതാണ്. പൊടിക്കൈകള്‍ കൊണ്ടു പാലം നിലനിര്‍ത്തുന്നതു ശരിയല്ലെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.പാലത്തിന്റെ ഡിസൈന്‍ തന്നെ തെറ്റാണ്. ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഇവിടെ വേണ്ടവിധം ഉണ്ടായോയെന്നു സംശയമുണ്ട്. ഗര്‍ഡറുകള്‍ കൂട്ടിയിണക്കാന്‍...
#ദിനസരികള്‍ 782ചില പദങ്ങള്‍ നമുക്ക് തെറിയാണ്. എന്നാല്‍ തത്തുല്യമായ ഉദ്ദേശത്തോടെ ഉപയോഗിക്കുന്ന ലിംഗം, യോനി എന്നൊക്കെയുള്ളവ നമുക്ക് സംസ്കാര സമ്പന്നമായ പ്രയോഗങ്ങളുമാണ്. വ്യത്യസ്ത പദങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് ഒന്നു തന്നെയാണെങ്കിലും നാം അതിന് രണ്ടായി പരിഗണിച്ചു രണ്ടു തരത്തിലുള്ള സാംസ്കാരിക പരിപ്രേക്ഷ്യങ്ങളെ ചാര്‍ത്തിക്കൊടുക്കുന്നു. അതോടെ ഒരു കൂട്ടം അവിശുദ്ധവും അനാഗരികവും അസംസ്കാരികവുമായി മാറുന്നു, മറ്റേതാകട്ടെ ഇതിന്റെയൊക്കെ എതിര്‍ ധ്രുവത്തിലേക്ക് ചെന്നു നില്ക്കുകയും ചെയ്യുന്നു.The Emerging Mind ല്‍ ഡോ....