Wed. Apr 24th, 2024
ഹാമിര്‍പുര്‍:

 

ഉത്തര്‍പ്രദേശില്‍ ഒരു ബാലിക കൂടി കൊല്ലപ്പെട്ടു. അലിഗഡില്‍ മൂന്നു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ദേശീയ തലത്തില്‍ വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് സംഭവം. ഹാമിര്‍പുര്‍ ജില്ലയില്‍ പത്തു വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബലാത്സംഗത്തിന് ഇരയാക്കിയ ശേഷമാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് സംശയം ഉയരുന്നുണ്ട്.

അമ്മയ്ക്കൊപ്പം വീടിനു പുറത്ത് കിടന്നുറങ്ങിയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളും സമീപവാസികളും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ശനിയാഴ്ച രാവിലെ ഗ്രാമത്തിലെ ശ്മശാനത്തിനു സമീപം പെണ്‍കുട്ടിയുടെ നഗ്നമായ മൃതശരീരം കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായോ എന്ന കാര്യത്തില്‍ വൈദ്യപരിശോധന വേണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചിരിക്കുകയാണ്‌. സംസ്ഥാന പോലീസ് സേന അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് കേസ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *