വായന സമയം: < 1 minute

തമിഴ് നടന്മാരായ അജിത്ത്, സൂര്യ എന്നിവരെക്കുറിച്ച് തെലുങ്ക് നടന്‍ ബബ്ലു പൃഥ്വിരാജ് നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. സാമൂഹിക മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.

അജിത്ത് മികച്ച വ്യക്തിത്വത്തിന് ഉടമയാണെങ്കിലും അര്‍പ്പണ ബോധം വട്ടപൂജ്യമാണെന്നാണ് ബബ്ലു പൃഥ്വിരാജ് പറയുന്നത്. അദ്ദേഹത്തിന് അഭിനയിക്കണം എന്ന് ഒട്ടും ആഗ്രഹവുമില്ലെന്നും, സ്വന്തം തൊഴിലില്‍ യാതൊരു ശ്രദ്ധയുമില്ലെന്നും ബബ്ലു പറഞ്ഞു. അജിത്തിന് സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ ഇഷ്ടം ബിരിയാണി പാകം ചെയ്യാനാണെന്നും ബബ്ലു പറഞ്ഞു.

നടന്‍ സൂര്യ വളരെ മോശം വ്യക്തിയാണെന്നും സ്വാര്‍ത്ഥനാണെന്നും അദ്ദേഹം പറഞ്ഞു. സൂര്യയുടെ കാലം കഴിഞ്ഞു എന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും ബബ്ലു പൃഥ്വിരാജ്. എന്നാല്‍ താരത്തിനെതിരെ വിമര്‍ശനവുമായി ഇരു താരങ്ങളുടെയും ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്.

Leave a Reply

avatar
  Subscribe  
Notify of