Fri. Mar 29th, 2024
തിരുവനന്തപുരം:

 

സംസ്ഥാന സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടന്ന ഘട്ടത്തില്‍ മൂന്നാംവര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഏറ്റുവാങ്ങും. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനാകും. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പങ്കെടുക്കുമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്തിന്റെ പുരോഗതിയിലും വികസനത്തിലും ഊന്നി ഇച്ഛാശക്തിയോടെയും ദിശാബോധത്തോടെയുമുള്ള പ്രവര്‍ത്തനങ്ങളാണ് മൂന്നുവര്‍ഷത്തിനിടെ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നതെന്ന് കടകംപള്ളി പറഞ്ഞു. തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ എത്രത്തോളം നടപ്പാക്കി എന്ന കാര്യം ഓരോവര്‍ഷവും പരിശോധിച്ച് ജനങ്ങള്‍ക്കുമുമ്പാകെ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടുവര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *