Thu. Mar 28th, 2024
കോഴിക്കോട്:

 

വ്രതാനുഷ്ഠാനത്തിന്റെ പകലിരവുകള്‍ക്കു പരിസമാപ്തി കുറിച്ചും സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം നല്‍കിക്കൊണ്ടും കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍. മുപ്പതു വ്രതദിനങ്ങള്‍ പൂര്‍ത്തീകരിച്ച് കൊണ്ടാണ് കേരളത്തിലെ വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുക. ശവ്വാല്‍ മാസപ്പിറവി കണ്ടതായുള്ള വിശ്വസനീയമായ വിവരം എവിടെ നിന്നും ലഭിക്കാതെ വന്നതോടെ റംസാന്‍ 30 പൂര്‍ത്തിയാക്കി ഇന്ന് ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ഖാസി കെ.വി. ഇമ്പിച്ചമ്മത് ഹാജി,കോഴിക്കോട് ഖാസി സയിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *