Sat. Apr 20th, 2024
എറണാകുളം:

സംസ്ഥാനത്ത് നിപ വൈറസ്ബാധയെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ 21 ദിവസത്തെ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം മാധ്യമങ്ങളോടു പറഞ്ഞത്. നിപബാധിതനായി ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കരുതുന്ന അഞ്ചുപേരുടെ രക്തപരിശോധനാഫലം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് നാളെയോ മറ്റന്നാളോ എത്തുമെന്നാണ് കരുതുന്നത്. ഇവരുടെ പരിശോധനാഫലം നെഗറ്റീവ് ആകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

വിവിധ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള ചുമതലകളായ കോണ്‍ടാക്ട് ട്രേസിങ്, ഐസോലേഷന്‍, പരിശീലനം, ചികിത്സാ സൗകര്യമൊരുക്കല്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും സ്ഥിതിഗതികള്‍യോഗം വിലയിരുത്തുകയും ചെയ്തു. അതാത് ദിവസത്തെ പ്രവര്‍ത്തനങ്ങളുംപുരോഗതിയും വൈകുന്നേരം ആറു മണിയോടുകൂടി അവലോകനം നടത്തും. വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചാണ് പ്രതിരോധ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *