പൂനെ:
ഭീമ കൊറെഗാവ് സംഘർഷത്തിന്റെ കേസിൽ ആരോപിതനായ സാമൂഹികപ്രവർത്തകൻ വരവര റാവുവിന്റെ ഇടക്കാല ജാമ്യാപേക്ഷ പൂനെയിലെ കോടതി നിഷേധിച്ചു. അദ്ദേഹത്തിന്റെ ബന്ധുവിന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാനായിരുന്നു താത്കാലിക ജാമ്യം തേടിയത്. ഏപ്രിൽ 29 മുതൽ മെയ് നാലുവരെയുള്ള ദിവസങ്ങളിലേക്കായിരുന്നു ജാമ്യം ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ നൽകിയത്.
ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോൾ, റാവുവിന്റെ വാദങ്ങളെ പ്രോസിക്യുഷൻ എതിർക്കുകയും, റാവുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണുള്ളതെന്നും, ജാമ്യം നൽകിയാൽ അദ്ദേഹം കടന്നുകളയാൻ സാദ്ധ്യതയുണ്ടെന്ന് പറയുകയും ചെയ്തു.
2018 നവംബറിലാണ് ഭീമ കൊറെഗാവ് സംഘർഷത്തിന്റെ പേരിൽ വരവര റാവു അറസ്റ്റിലാവുന്നത്.