Wed. Jan 22nd, 2025
കൊളംബോ:

ശ്രീലങ്കയിൽ, പൊതുസ്ഥലങ്ങളിൽ മുഖം മറച്ചുനടക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. മുഖം മറച്ചുനടന്നാൽ ആളുകളെ തിരിച്ചറിയാൻ പ്രയാസമായിരിക്കും എന്നതിനാലാണ് നിരോധനം. ശ്രീലങ്കയുടെ പ്രസിഡന്റ് സിരിസേനയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ദേശീയ സുരക്ഷയ്ക്കായാണ് ഇത്തരമൊരു നിരോധനം നടപ്പിൽ വരുത്തുന്നതെന്ന് സിരിസേന ഒരു പ്രസ്താവനയിൽ പറഞ്ഞു.

തീവ്രവാദി ആക്രമണത്തിൽ 250 പേർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ ഉത്തരവ് ഇറക്കിയത്. തിങ്കളാഴ്ച മുതൽ ഈ നിരോധനം നടപ്പിൽ വരും.

ശ്രീലങ്കയിലെ ജനസംഖ്യയിൽ 10 ശതമാനം പേർ മുസ്ലീങ്ങളാണ്. അതിൽ കുറച്ചു സ്ത്രീകൾ മാത്രമേ മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുന്നുള്ളൂ.

ശ്രീ​ല​ങ്ക​യു​ടെ ത​ല​സ്ഥാ​ന​മാ​യ കൊ​ളം​ബോ​യി​ൽ ക്രി​സ്ത്യ​ൻ പ​ള്ളി​ക​ളി​ൽ ഈ​സ്റ്റ​ർ ആ​രാ​ധ​ന​യ്ക്കി​ടെയാണ് ബോം​ബ് സ്ഫോ​ട​നം ഉണ്ടായത്. 250 പേർ കൊല്ലപ്പെടുകയും, നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേൽക്കുകയും ചെയ്തു. ക​താ​ന​യി​ലെ കൊ​ച്ചി​ക​ഡെ സെന്റ്. ആന്റ​ണീ​സ് ദേ​വാ​ല​യം, ക​തു​വ​പി​ട്ടി​യ സെന്റ്. സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യം, ബാട്ടികാലോ ദേ​വാ​ല​യം ഉൾപ്പടെ മൂന്നു ക്രിസ്ത്യൻ പള്ളികളും, മൂന്ന് പഞ്ച നക്ഷത്ര ഹോട്ടലുകളുമായിരുന്നു അക്രമികൾ ലക്ഷ്യമിട്ടത്.​ “ഷാങ് റി ലാ”, സിനമോൺ ഗ്രാൻഡ് ഹോട്ടൽ, കിങ്‌സ്ബറി ഹോട്ടൽ എന്നിവയാണ് അക്രമത്തിനിരയായ പഞ്ച നക്ഷത്ര ഹോട്ടലുകൾ.

Leave a Reply

Your email address will not be published. Required fields are marked *