Wed. Apr 24th, 2024
കാ​സ​ര്‍​ഗോ​ട്ട്:

കാ​സ​ര്‍​ഗോ​ട്ട് മ​ണ്ഡ​ല​ത്തി​ലെ ഒ​ന്നി​ലേ​റെ ബൂ​ത്തു​ക​ളി​ല്‍ ക​ള്ള​വോ​ട്ട് ന​ട​ന്നു​വെ​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് ആ​രോ​പ​ണം ഗു​രു​ത​ര​മെ​ന്ന് മു​ഖ്യ തിരഞ്ഞെടുപ്പ് ​ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ ക​ള​ക്ട​റോ​ടും പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​രോ​ടും അ​ടി​യ​ന്തി​ര റി​പ്പോ​ര്‍​ട്ട് തേ​ടി​യെ​ന്നും മീ​ണ പ​റ​ഞ്ഞു.

വോട്ടെടുപ്പിനിടെ കാസര്‍കോട് മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നതായി തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ പിലാത്തറ ബൂത്തില്‍ കള്ളവോട്ട് നടക്കുന്ന ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. വനിതാ പഞ്ചായത്ത് പ്രസിഡന്റും മുന്‍ പഞ്ചായത്ത് അംഗവും അടക്കമുള്ള ആളുകള്‍ ഒന്നിലേറെ തവണ വോട്ട് രേഖപ്പെടുത്തുന്നതും ആളുമാറി വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് ഇവിടെ കള്ളവോട്ട് നടന്നതെന്നും ഇടത് ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥര്‍ ഇതിന് കൂട്ടുനിന്നതായും കോണ്‍ഗ്രസ് ആരോപിച്ചു. ഇക്കാര്യത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

കാസര്‍കോട്, കണ്ണൂര്‍ ജില്ലാ കളക്‌ടര്‍മാരില്‍ നിന്നും ബന്ധപ്പെട്ട പ്രിസൈഡ‌ിംഗ് ഓഫീസര്‍ എന്നിവരില്‍ നിന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒന്നിലധികം തവണ വോട്ട് ചെയ്യുന്ന വീഡിയോയാണ് കോണ്‍ഗ്രസ് നേതൃത്വം പുറത്തുവിട്ടത്. ആറ് പേരുടെ ദൃശ്യങ്ങളാണ് കാമറയില്‍ പതിഞ്ഞത്. ആളുമാറി വോട്ട് ചെയ്യുന്നതും ഒരാള്‍ തന്നെ രണ്ടു തവണ വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച്‌ മറ്റു ബൂത്തിലുള്ളവര്‍ വോട്ട് ചെയ്യുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

പ്രിസൈഡിങ് ഓഫീസറെ കാഴ്ചക്കാരനാക്കിയാണ് കള്ളവോട്ട് നടന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കണ്ണൂര്‍ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധിയായ സലീന എം.പിയും മുന്‍ ജനപ്രതിനിധിയായ സുമയ്യ കെ.പി എന്നിവരാണ് കള്ളവോട്ട് ചെയ്യുന്നത്. ചില വോട്ടര്‍മാര്‍ മണിക്കൂറുകളോളം വരിയില്‍ കാത്തുനിന്ന ശേഷം വോട്ട് ചെയ്യാനാവാതെ മടങ്ങിപ്പോകേണ്ടി വരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇവരുടെ വോട്ട് നേരത്തെ തന്നെ മറ്റാരോ ചെയ‌്തെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് മടങ്ങേണ്ടി വന്നത്.

774-ാം വോട്ടറായ പത്മിനി എന്ന സ്ത്രീ രണ്ട് തവണ വോട്ട് ചെയ്യുന്നതിനായി എത്തി. ഇവര്‍ കൈയില്‍ പുരട്ടിയ മഷി ഉടന്‍ തലയില്‍ തുടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ചെറുതാഴം പഞ്ചായത്തിലെ 50-ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ 19-ാം നമ്പര്‍ ബൂത്തിലെത്തി വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത്തരത്തില്‍ ആറോളം പേര്‍ ഈ ഒരു ബൂത്തില്‍ മാത്രം കള്ളവോട്ടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. മറ്റൊരു സ്ത്രീ വോട്ടര്‍ ഒരു മണിക്കൂറോളം വരി നിന്ന ശേഷം വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തന്റെ വോട്ട് ആരോ ചെയ്‌തെന്ന് മനസ്സിലായി. തുടര്‍ന്ന് അവര്‍ക്ക് ദീര്‍ഘനേരം ബൂത്തില്‍ ഇരിക്കേണ്ടി വരികയും വോട്ട് ചെയ്യാനാകാതെ മടങ്ങി പോവേണ്ടിവരികയും ചെയ്തു.

ഇവിടെയുള്ള പ്രദേശിക രാഷ്ട്രീയ നേതാക്കള്‍ ചട്ട വിരുദ്ധമായി ബൂത്തില്‍ കയറി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളാണ് ബൂത്തില്‍ കയറി നില്‍ക്കുന്നതെന്നാണ് സൂചന. കണ്ണൂരില്‍ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് വോട്ടെടുപ്പ് കഴിഞ്ഞ പിറ്റേന്ന് തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.സുധാകരന്‍ പറഞ്ഞിരുന്നു. ഇതിന്റെ തെളിവുകള്‍ പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *