Sun. Dec 22nd, 2024
ക​ണ്ണൂ​ർ:

കാസർകോട് മണ്ഡലത്തിൽ ക​ള്ള​വോ​ട്ട് ചെ​യ്തെ​ന്ന കോ​ണ്‍​ഗ്ര​സ്സ് ആ​രോ​പ​ണം നി​ഷേ​ധി​ച്ച് സി​.പി​.എം. രംഗത്തെത്തി. സി.​പി​.എ​മ്മും ഇ​ട​തു​പ​ക്ഷ​വും ക​ള്ള​വോ​ട്ട് ചെ​യ്യു​ന്ന​വ​ര​ല്ലെ​ന്ന് സി​.പി.​എം. ക​ണ്ണൂ​ർ ജി​ല്ലാ സെക്രട്ടറി​ എം.​വി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. ക​ള്ള​വോ​ട്ട് ചെ​യ്തെ​ന്ന് പ്രീസൈഡിംഗ് ഓ​ഫീ​സ​ർ റി​പ്പോ​ർ​ട്ട് ചെയ്തിട്ടില്ല. ചെ​യ്ത​ത് ഓ​പ്പ​ണ്‍ വോ​ട്ടു​ക​ളാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തെ ഭ​യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​റ​ത്തു വ​ന്ന ദൃ​ശ്യ​ങ്ങ​ൾ വ്യാ​ജ​മ​ല്ല. പ​ക്ഷേ തിര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വെ​ബ് കാ​സ്റ്റിം​ഗി​ൽ നി​ന്ന് ദൃ​ശ്യ​ങ്ങ​ൾ  മു​റി​ച്ചെ​ടു​ത്ത​താ​ണ്. ഓ​പ്പ​ണ്‍ വോ​ട്ട് ചെ​യ്ത​വ​രെ കോ​ണ്‍​ഗ്ര​സ്സ് ക​ള്ള​വോ​ട്ട് ചെ​യ്ത​വ​രാ​യി കാ​ണി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

നേരത്തെ കാസര്‍കോട് മണ്ഡലത്തിലെ എരമംകുറ്റൂർ പഞ്ചായത്തിലും. ചെറുതാഴം പഞ്ചായത്തിലും കള്ളവോട്ട് കള്ളവോട്ട് ചെയ്തതിന്‍റെതെന്ന് അവകാശപ്പെട്ട് കോൺഗ്രസ്സ് ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ജനപ്രതിനിധികൾ മുൻപഞ്ചായത്ത് അംഗങ്ങൾ വ്യാപാരി വ്യവസായി പ്രതിനിധികൾ എല്ലാവരും കള്ളവോട്ടിന് നേതൃത്വം നൽകിയിട്ടുണ്ടെന്നും കോൺഗ്രസ്സ് ആരോപിച്ചിരുന്നു.

ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ) തലം തൊട്ട് കള്ളവോട്ട് നടന്നിട്ടുണ്ടെന്നാണ് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചത്. കാസർകോട്ടെയും, കണ്ണൂരിലെയും സ്ഥാനാർത്ഥികൾ കള്ളവോട്ടിന്‍റെ ദൃശ്യങ്ങൾ സഹിതം സുപ്രീം കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ്സ് വ്യക്തമാക്കി. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്ന് ഒരു പ്രതീക്ഷയുമില്ലെന്ന് കണ്ണൂരിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി കെ. സുധാകരൻ പറഞ്ഞു. കാസർകോട് ലോക്സഭാ മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് യു.ഡി.എഫ്. സ്ഥാനാർത്ഥി രാജ്‍മോഹൻ ഉണ്ണിത്താൻ.

കള്ളവോട്ട് നടന്നതിന് തെളിവായി കോൺഗ്രസ്സ് വീഡിയോ പുറത്ത് വിട്ട സാഹചര്യത്തിൽ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ആവശ്യപ്പെട്ടു. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് നിര്‍ദ്ദേശം നൽകിയത്. ഇന്ന് തന്നെ റിപ്പോർട്ട് കിട്ടണം എന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ടിക്കാറാം മീണ പറഞ്ഞു. കള്ള വോട്ട് നടന്ന ബൂത്തിൽ ഉണ്ടായിരുന്ന ബൂത്ത് ഏജന്‍റുമാരും കുറ്റക്കാരാകും. ദൃശ്യങ്ങളിലേതുപോലെ സംഭവിച്ചിട്ടുണ്ടെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും, അത് ഏറെ ഗൗരവമുള്ള കാര്യമാണെന്നും ടിക്കാറാം മീണ പറഞ്ഞു.

ഓ​പ്പ​ണ്‍ വോ​ട്ട് ചെ​യ്ത​വ​രെ കോ​ണ്‍​ഗ്ര​സ്സ് ക​ള്ള​വോ​ട്ട് ചെ​യ്ത​വ​രാ​യി കാ​ണി​ക്കു​ക​യാ​ണെ​ന്നാണ് എം.വി. ജയരാജന്റെ വിശദീകരണം. “പഞ്ചായത്തംഗം മറ്റൊരു ബൂത്തിൽ വോട്ട് ചെയ്തത് വോട്ട് ഓപ്പൺ വോട്ടാണ്. കള്ളവോട്ട് ചെയ്തെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ചെറുതാരം ഗ്രാമപഞ്ചായത്ത് മെമ്പർ സലീന എം.വി. കല്യാശേരി മണ്ഡലത്തിൽ സ്വന്തം വോട്ട് ചെയ്യുകയും കൂടാതെ നഫീസയുടെ സഹായിയായി ഓപ്പൺ വോട്ട് ചെയ്യുകയുമാണ് ചെയ്തത്. സലീനയുടെ ഇടത് കൈയിലും വലത് കൈയിലും മഷിയടയാളം കാണാൻ കഴിയും. ഇത് വ്യക്തമാക്കുന്നത് നിയമാനുസൃതമായ വോട്ടാണ് ചെയ്തിരിക്കുന്നത് എന്നാണ്,” എം.വി. ജയരാജൻ പറഞ്ഞു. ഒരന്വേഷണത്തെയും ഭയമില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

കീഴാറ്റൂര്‍ എല്‍.പി. സ്‌കൂളിലെ 102ാം ബൂത്തില്‍ വ്യാപകമായി കള്ളവോട്ട് നടക്കുന്നതായി ആരോപിച്ച് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തില്‍ അറുപത് കള്ളവോട്ടുകളുടെ ദൃശ്യങ്ങളുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു സുരേഷിന്റെ കുറിപ്പ്. അന്ന് രാത്രി വീട് കയറി സി.പി.എം. പ്രവര്‍ത്തകര്‍ ആക്രമിച്ചതായും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞിരുന്നു. ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ നടന്ന തര്‍ക്കത്തെത്തുടര്‍ന്ന് സുരേഷിനെയും, മകന്‍ സഫ്ദര്‍, സഹോദരന്‍ രതീഷ്, വയല്‍ക്കിളി പ്രവര്‍ത്തകരായ മനോഹരന്‍, ദിലീപ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സി.പി.എം. പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്.

എന്നാൽ കാസര്‍കോട്ടും കണ്ണൂരും നടന്നത് ഓപ്പണ്‍ വോട്ടിങ്ങാണെന്ന സി.പി.എമ്മിന്റെ വാദത്തെ സുപ്രീംകോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മനോരമ കൗണ്ടർ പോയിന്റ് ചർച്ചയിൽ ചോദ്യം ചെയ്തു. ഓപ്പണ്‍ വോട്ടിങ് സംവിധാനമുള്ളത് രാജ്യസഭ പോലത്തെ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് വിഭാഗത്തില്‍ മാത്രമാണെന്നും ബൂത്തിലെത്താന്‍ കഴിയാത്തവര്‍ക്കുവേണ്ടി പകരം വോട്ട് ചെയ്യുകയാണുണ്ടായതെങ്കില്‍ അതിനെ വിളിക്കേണ്ടത് കള്ളവോട്ടെന്നാണും അദ്ദേഹം പറഞ്ഞു. പ്രോക്‌സി വോട്ട് ചെയ്യാന്‍ കഴിയുന്നത് പ്രത്യേക വിഭാഗത്തിനു മാത്രമാണ്. വോട്ട് ചെയ്യാന്‍ സൗകര്യമില്ലാത്ത സര്‍ക്കാരുദ്യോഗസ്ഥര്‍, സായുധസേനകള്‍, വിദേശത്തു ജോലി ചെയ്യുന്ന സര്‍ക്കാരുദ്യോഗസ്ഥര്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കേ അതിനു കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

ഇനി എല്ലാവരും ഉറ്റുനോക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന സി.സി.ടി.വി. ദൃശ്യങ്ങളുടെ പരിശോധനയാണ്. വോട്ടു ചെയ്യാൻ ശാരീരിക ബുദ്ധിമുട്ടുള്ളവർ പ്രിസൈഡിങ് ഓഫിസറുടെ അനുമതിയോടെയും വോട്ടറുടെ സമ്മതത്തോടെയും ഒരു സഹായിയെ ഉപയോഗിച്ച് ചെയ്യുന്ന വോട്ട് ആണ് ഓപ്പൺ വോട്ട്. സഹായിയായി വരുന്ന ആള്‍ ഫോം 14a പൂരിപ്പിച്ചു നല്‍കണം. അതിനാൽ യഥാർത്ഥ വോട്ടർ കൂടെ വന്നിട്ടുണ്ടോ? സഹായി ഫോം 14a പൂരിപ്പിച്ചു നൽകിയിരുന്നോ? എന്നൊക്കെയാകും തിരഞ്ഞെടുപ്പ് കമ്മീഷൻ മുഖ്യമായും പരിശോധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *