Tue. Jun 17th, 2025
ന്യൂഡൽഹി:

ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബി.ജെ.പി. സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ദളിത് നേതാവായ ഉദിത് രാജ് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. നോർത്ത് വെസ്റ്റ് ഡൽഹി സീറ്റാണ് ബി.ജെ.പി. ഉദിത് രാജിനു നല്കാതിരുന്നത്.

നോർത്ത് വെസ്റ്റ് ഡൽഹി മണ്ഡലത്തിൽ ഗായകനായ ഹൻസ് രാജ് ഹൻസിനെയാണ് ബി.ജെ.പി. സ്ഥാനാർത്ഥിയായി നിർത്തിയിരിക്കുന്നത്.

സീറ്റ് നല്കിയില്ലെങ്കിൽ പാർട്ടി വിടുമെന്നും, തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും ഉദിത് രാജ് പറഞ്ഞിരുന്നു.

2014 ൽ ഉദിത് രാജിന്റെ പാർട്ടിയായ ഇന്ത്യൻ ജസ്റ്റിസ് പാർട്ടി, ബി.ജെ.പിയിൽ ലയിച്ചിരുന്നു. 2014 ലെ തിരഞ്ഞെടുപ്പിൽ ഉദിത് രാജ്, ഡൽഹി നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്നും മത്സരിച്ച് ജയിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *