Mon. Dec 23rd, 2024
തിരുവനന്തപുരം:

തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കലാശക്കൊട്ടിനിടെ സംസ്ഥാന വ്യാപകമായി സംഘർഷം, നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പാലായിൽ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ ആന വിരണ്ടോടി. ഇടത് സ്ഥാനാർത്ഥി സി.പി.എം മുൻ ജില്ലാ സെക്രട്ടറി വി.എൻ വാസവന്റെ പ്രചാരണത്തിനെത്തിച്ച ആനയാണ് വിരണ്ടോടിയത്.

കലാശ കൊട്ടിനിടെ നടന്ന കല്ലേറില്‍ ആലത്തൂരില്‍ പരിക്കേറ്റ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കല്ലേറില്‍ ആലത്തൂര്‍ എം.എല്‍.എ കെ.ഡി പ്രസേനനും പരിക്കേറ്റു.

തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനൊപ്പമുള്ള എ.കെ ആന്റണിയുടെ റോഡ് ഷോ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. പൊലീസിന്റെ സാന്നിധ്യത്തില്‍ നടന്ന ഈ സംഭവം ആദ്യ അനുഭവമാണെന്ന് ആന്റണി പരാതിപ്പെട്ടു.

കൊല്ലത്ത് കൊട്ടിക്കലാശത്തിനിടെ പരക്കെ അക്രമം നടന്നു. പൊലീസ് ലാത്തി വീശി. യു.ഡി.എഫ്- എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നിരവധി വാഹനങ്ങള്‍ തകര്‍ത്തു. സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

തിരുവല്ല നഗരത്തിൽ എൽ.ഡി.എഫ് – എൻ.ഡി.എ സംഘർഷം രണ്ടര മണിക്കൂറോളം നീണ്ടു. പൊലീസുകാർ ഉൾപ്പെടെ നാൽപതിലേറെ പേർക്കു പരുക്കേറ്റു. 6 മണിയോടെ സായുധ പൊലീസ് സ്ഥലത്തെത്തിയാണു സംഘർഷം നിയന്ത്രിച്ചത്. 7ന് പൊലീസ് റൂട്ട് മാർച്ച് നടത്തി.

തൊടുപുഴയിൽ‌ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡീൻ കുര്യാക്കോസിനും, ഇടുക്കി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിനും നേരെ കല്ലേറുണ്ടായി.കാ​സ​ർ​ഗോ​ഡ് ഉ​ദു​മ​യി​ൽ എ​ൽ.​ഡി.​എ​ഫ്- യു.​ഡി​.എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. ഇ​വി​ടെ​യും പോ​ലീ​സ് ഒ​ന്നി​ലേ​റെ ത​വ​ണ ഗ്ര​നേ​ഡ് പ്ര​യോ​ഗി​ച്ചു. കൊ​ച്ചി​യി​ൽ പാ​ലാ​രി​വ​ട്ട​ത്ത് എ​ൽ.​ഡി.​എ​ഫ്- എ​സ്.ഡി.​പി​.ഐ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി.

പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രനെ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ എൽ.ഡി.എഫ് പ്രവർത്തകർ തടഞ്ഞതിനെ തുടർന്നു സംഘർഷമുണ്ടായി. ഓച്ചിറയിൽ പൊലീസുകാരെ എൽ.ഡി.എഫ് പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.

ആറ്റിങ്ങലിൽ കലാശക്കൊട്ടിനിടെയുണ്ടായ സംഘർഷത്തിനു പിന്നാലെ കോൺഗ്രസ് പ്രവർത്തകരെ വീട്ടിൽ കയറിയും ആക്രമിച്ചു. തുടർന്ന് പരിക്കേറ്റ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേങ്ങോട് ജംക്ഷനിലെ കലാശക്കൊട്ടുമായി ബന്ധപ്പെട്ടു സി.പി.എം–കോൺഗ്രസ് സംഘർഷമുണ്ടായിരുന്നു. ഇതിനു തുടർച്ചയായാണു പത്തോളം വരുന്ന സി.പി.എമ്മുകാർ വാഹനങ്ങളിലെത്തി വീടുകയറി ആക്രമിച്ചതെന്നു പരുക്കേറ്റവർ പറഞ്ഞു.

മ​ല​പ്പു​റ​ത്തും, മ​ണ്ണാ​ർ​കാ​ട്ടും പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സു​മാ​യി ഏ​റ്റ​മു​ട്ടി. മ​ല​പ്പു​റ​ത്ത് എ​ൽ.ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രും, മ​ണ്ണാ​ർ​കാ​ട്ട് യു​.ഡി​.എ​ഫ് പ്ര​വ​ർ​ത്ത​ക​രു​മാ​ണ് പോ​ലീ​സി​നെ​തി​രെ തി​രി​ഞ്ഞ​ത്. തിരഞ്ഞെടുപ്പു കലാശക്കൊട്ടിന്റെ അവസാന മണിക്കൂറിൽ അമ്പലപ്പുഴ, കായംകുളം, ചെങ്ങന്നൂർ, മാന്നാർ, വള്ളികുന്നം തുടങ്ങിയ സ്ഥലങ്ങളിലും ചെറിയ സംഘർഷമുണ്ടായതിനെ തുടർന്ന് നിരവധി പൊലീസ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പ്രവർത്തകർക്കും പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *