Mon. Dec 23rd, 2024
മാനന്തവാടി:

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനത്തില്‍ സജീവമാണ് മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി. രാഹുല്‍ ഗാന്ധിയുടെ പിന്തുണയിലായിരുന്നു ജയലക്ഷ്മിക്ക് മുന്‍ യു.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രിയായി അവസരം ലഭിച്ചിരുന്നത്. രാഹുൽ ബ്രിഗേഡിലൂടെ വളർന്നു വന്ന ജയലക്ഷ്മി മാനന്തവാടി നിയമസഭ മണ്ഡലത്തിലെ യു.ഡി.എഫ് പ്രചാരണ കമ്മിറ്റിയുടെ ജനറൽ കൺവീനർ ആണ്. മണ്ഡലത്തിലെ ആദിവാസി മേഖലകളിൽ യു.ഡി എഫിന്റെ ഭവന സന്ദർശനങ്ങൾ ഉൾപ്പെടെയുള്ള പ്രചാരണങ്ങളുടെ ചുക്കാൻ പിടിക്കുന്നത് ജയലക്ഷ്മിയുടെ നേതൃത്വത്തിലാണ്.

നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ തന്നെ വ്യക്തിപരമായി വേട്ടയാടുകയാണ് എന്ന് ആരോപിച്ചു ജയലക്ഷ്മി രംഗത്തെത്തിയിരുന്നു. പട്ടികവര്‍ഗ വിഭാഗക്കാരുടെ വിദ്യാഭ്യാസ വായ്പ എഴുതി തള്ളിയതില്‍ വഴിവിട്ട് സ്വന്തം കുടുംബാംഗങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തി കോടികള്‍ എഴുതി തള്ളി എന്നായിരുന്നു ഏഷ്യാനെറ്റ് വാർത്ത.

എന്നാൽ ഞാന്‍ മന്ത്രിയായ ശേഷം ഇവരിലൊരാള്‍ക്കു പോലും വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്ന് ജയലക്ഷ്മി പറയുന്നു. “ഞാനുള്‍പ്പെടുന്ന പാലോട്ട് തറവാട്ടില്‍ മാത്രം ഇരുനൂറോളം അംഗങ്ങളുണ്ട്. അവരില്‍ പലരും കൂലിപ്പണിയെടുക്കുവരും, കാര്‍ഷിക ജോലിയെടുക്കുവരും, വരുമാനം കുറഞ്ഞവരുമാണെന്നും” ജയലക്ഷ്മി അവകാശപ്പെടുന്നു. “പാലോട്ട്” എന്ന അഡ്രസ്സില്‍ അവര്‍ക്ക് വീട്ടുപേരുണ്ടെങ്കിലും അവര്‍ വെവ്വേറെ കുടുംബങ്ങളാണ്.

മാനന്തവാടി കേന്ദ്രീകരിച്ചുള്ള ചില സൈബര്‍ ക്വട്ടേഷൻ സംഘങ്ങളാണ് തനിക്ക് എതിരെയുള്ള ആരോപണങ്ങള്‍ക്ക് ന്നിലെന്ന് ജയലക്ഷി പറയുന്നു. ജയലക്ഷ്മി പൊതുരംഗത്തു സജീവമല്ലെന്ന രീതിയിൽ ഇടതുപക്ഷവും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയിരുന്നു. അതിരു വിട്ട അവഹേളനത്തില്‍ താന്‍ ആത്മഹത്യയുടെ വക്കിലുമാണെന്നും മുന്നൊരിക്കൽ ജയലക്ഷ്മി പറഞ്ഞു. അതിനാൽ തന്നെ ഈ തിരഞ്ഞെടുപ്പ് ജയലക്ഷ്മിക്ക് അഭിമാന പ്രശ്നമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മാനന്തവാടിയിൽ യു.ഡി.എഫ് പിന്നോക്കം പോയിരുന്നു. എന്നാൽ ഇത്തവണ രാഹുൽ ഗാന്ധിക്ക് റിക്കോർഡ് ഭൂരിപക്ഷ ഉറപ്പിച്ചു വിമർശകരുടെ വായടക്കാനാണ് ജയലക്ഷ്മിയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *