Wed. Jan 22nd, 2025

 

കല്യാണം കഴിഞ്ഞാൽ മധുവിധു ആണ് അടുത്ത പ്ലാൻ. പരസ്പരം ഒരുമിച്ചു ജീവിക്കാമെന്ന തീരുമാനം എടുത്ത രണ്ടുപേർക്ക് അത് ഭൂമിയിലെ സ്വർഗങ്ങളിൽ നിന്നും തന്നെ ആരംഭിക്കണം. എങ്ങോട്ടു പോകും? ഇന്ത്യയിലെ മികച്ച അഞ്ചു ഹണി മൂൺ സ്പോട്ടുകളുടെ വിവരങ്ങളിതാ.

ഗോവ

അറബിക്കടലിന്റെ തീരത്തുള്ള ഒരു കുഞ്ഞു സ്ഥലമാണ് ഗോവ. സ്ഥലം ചെറുതായാലെന്താണ്, മനോഹരമായ ബീച്ചുകൾ കൊണ്ട് സമ്പന്നമാണ് ഈ സ്ഥലം. എല്ലാ കാലാവസ്ഥയിലും ഒട്ടനവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. കടലിന്റെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് പ്രണയിക്കാൻ ഗോവൻതീരങ്ങളോളം മികച്ചത് മറ്റേതാണ്?

മസ്സൂറി

ഉത്തരാഖണ്ഡിലെ ഡെഹ്‌റാഡൂണിലെ ചെറു പട്ടണമാണ് മസ്സൂറി. സമുദ്രനിരപ്പിൽ നിന്ന് രണ്ടായിരത്തിലധികമടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം നിരവധി മല നിരകളാൽ സമ്പന്നമാണ്. വെള്ളച്ചാട്ടവും, തടാകവും, പൂന്തോട്ടങ്ങളുൾപ്പെടെ നിരവധി കാഴ്ചകൾ കാണാനും അനുഭവിക്കാനും മസ്സൂരിയിൽ അവസരമുണ്ട്. ഡൽഹിയിൽ നിന്ന് വിമാന മാർഗമോ ട്രെയിൻ മുഖേനയോ റോഡ് വഴിയോ ഇവിടെ എത്താം.

ആൻഡമാൻ ദ്വീപുകൾ

പ്രണയിക്കുന്നവരെ കാത്തിരിക്കുന്ന ദ്വീപുകളും കടൽത്തീരവുമാണ് ആൻഡമാനിലേത്. ചരിത്രപരമായും മറ്റും ഒട്ടേറെ പ്രത്യേകതകളുള്ള ഈ തീരപ്രദേശം നവ ദമ്പതികൾക്ക് പുതിയ അനുഭവങ്ങൾ നൽകും.

കശ്മീർ

ഭൂമിയിലെ സ്വർഗ്ഗമെന്ന പേരിൽ തന്നെ പ്രസിദ്ധമാണ് കശ്മീർ. മഞ്ഞു പുതച്ച താഴ്വാരങ്ങളും, ആപ്പിൾ തോട്ടങ്ങളും കുംകുമ പാടങ്ങളും പൈൻ മല നിരകളും കാശ്മീരിനെ സഞ്ചാരികളിലേക്ക് ആകർഷിക്കുന്നു. ഏതു കാലാവസ്ഥയിലും കാശ്മീരിലേക്ക് പോകാനാകും. മധുവിധുവിന്റെ നാളുകൾ വർണാഭമാക്കാൻ കശ്മീർ യാത്രയ്ക്ക് സാധിക്കും.

ആഗ്ര

അനശ്വര പ്രണയത്തിന്റെ സ്മാരകം നിലകൊള്ളുന്ന ഭൂമി, ആഗ്ര. യമുനാതീരത്തെ ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹൽ സ്ഥിതിചെയ്യുന്ന ഇവിടം പ്രണയ ജോഡികളുടെ പ്രിയ ഭൂമിയാണ്. പ്രണയാതുരമായ ഈ ഭൂമിയിൽ മധുവിധു ആഘോഷിച്ചു കൊണ്ട് പുതിയ ജീവിതം ആരംഭിക്കാൻ നിരവധിപേരാണ് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *