Sat. Jan 11th, 2025
ബംഗളൂരു:

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. മേക്കപ്പ് ഇട്ട് നില്‍ക്കുന്ന മോദിയുടെ മുഖം ചാനല്‍ ക്യാമറകളില്‍ കാണിക്കാനാണ് മാധ്യമങ്ങള്‍ക്ക് താത്പര്യമെന്നും ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്ന സാധാരണക്കാരായ തങ്ങളെ ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ മാധ്യമസുഹൃത്തുക്കള്‍ക്ക് വലിയ താത്പര്യം കാണില്ലെന്നുമായിരുന്നു കുമാരസ്വാമിയുടെ പരിഹാസം.

“ക്യാമറയ്ക്കും ജനങ്ങള്‍ക്കും മുന്‍പില്‍ വരുന്നതിന് മുന്‍പ് മോദി മേക്കപ്പിട്ട് വാക്‌സ് ചെയ്ത് മുഖം ഭംഗിയാക്കും.
ബി.ജെ.പി നേതാക്കള്‍, അവര്‍ എവിടേക്ക് പോകുകയാണെങ്കിലും അത് വോട്ട് ചോദിക്കാനായിരിക്കില്ല. നിങ്ങള്‍ ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളെ ഉള്‍പ്പെടെ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. അവര്‍ മോദിയുടെ പേരു പറഞ്ഞാണ് വോട്ട് തേടുന്നത്. മോദിയാകട്ടെ, മേക്കപ്പിടാതെ ക്യാമറയ്ക്ക് മുന്‍പില്‍ എത്തില്ല. എന്നാല്‍ ഞങ്ങളുടെ കാര്യം അങ്ങനെയല്ല. രാവിലെ കുളികഴിഞ്ഞ് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയാല്‍പ്പിന്നെ ഒന്ന് മുഖം കഴുകുക പോലും അടുത്ത ദിവസമായിരിക്കും. ഞങ്ങളുടെ മുഖം ക്യാമറയില്‍ കാണാന്‍ അത്ര ഭംഗി കാണില്ല. അതുകൊണ്ട് തന്നെ ഞങ്ങളുടെ മുഖം ക്യാമറയില്‍ കാണിക്കാനും,” കുമാരസ്വാമി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *