ന്യൂഡൽഹി:
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പാക്കാൻ വി.വി.പാറ്റ് സ്ലിപ്പുകൾ എണ്ണുന്നത് വർധിപ്പിക്കണമെന്ന് സുപ്രീം കോടതി. വോട്ടു എണ്ണുമ്പോൾ ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് യന്ത്രങ്ങളിലെ വി.വി.പാറ്റുകളും എണ്ണണമെന്നാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. 50 ശതമാനം വി.വി.പാറ്റ് സ്ലിപ്പുകൾ എണ്ണണമെന്നു ചൂണ്ടിക്കാട്ടി 21 പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. 50 ശതമാനം വി.വി.പാറ്റ് സ്ലിപ്പുകൾ എണ്ണാനായാൽ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമല്ല വോട്ടര്‍മാര്‍ക്കും സംതൃപ്തി ലഭിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
നിലവിൽ ഒരു വി.വി.പാറ്റ് എണ്ണാനായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. 50 ശതമാനം വി.വി.പാറ്റ് സ്ലിപ്പുകൾ എണ്ണുന്നതിന് ആറു ദിവസമെങ്കിലും വേണമെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നത്.എന്നാൽ പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം പരിഗണിച്ചാൽ മെയ് 23 ന് നിശ്ചയിച്ച ഫലപ്രഖ്യാപനം നടക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചു. ഇരട്ടി ഉദ്യോഗസ്ഥരെ നിയോഗിച്ചാല്‍ രണ്ടര ദിവസം കൊണ്ട് എണ്ണിതീര്‍ക്കാവുന്നതേയുളളു എന്നായിരുന്നു പ്രതിപക്ഷം സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നത്.
എന്‍.ചന്ദ്രബാബു നായിഡു, അരവിന്ദ് കേജ്രിവാള് തുടങ്ങി പ്രതിപക്ഷത്തെ 21 നേതാക്കളാണ് സുപ്രീംകോടതിയെ സമീപിച്ചത്.തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തിൽ സംശയം ഉന്നയിക്കുന്നില്ലെന്നും എന്നാൽ, തെരഞ്ഞെടുപ്പിലെ വിശ്വാസ്യത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷ പാർട്ടികളും വ്യക്തമാക്കിയിരുന്നു.
ഒരു ശതമാനം വോട്ട് എണ്ണാൻ ഒരു മണിക്കൂർ എടുക്കും എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ്, ജനാധിപത്യത്തിൽ എല്ലാവരേയും കേൾക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് 50 ശതമാനം വി.വി.പാറ്റ് സ്ലിപ്പുകൾ എണ്ണാനുള്ള വിധി പുറപ്പെടുവിച്ചത്.