Mon. Dec 23rd, 2024
ക്വലാലം‌പൂർ:

ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് പ്രഫുൽ പട്ടേൽ ഫിഫ കൌൺസിൽ അംഗമായി, ശനിയാഴ്ച തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യക്കാരനായ ഒരാൾ ആ സ്ഥാനത്ത് എത്തുന്നത് ആദ്യമായിട്ടാണ്. ആകെയുള്ള 46 വോട്ടിൽ 36 എണ്ണം പ്രഫുൽ പട്ടേലിനു ലഭിച്ചു.

ഇരുപത്തിയൊമ്പതാമത് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻസ് കോൺഗ്രസ്, ക്വലാലംപൂരിൽ വച്ചു നടക്കുന്ന അവസരത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ആകെ 8 സ്ഥാനാർത്ഥികളുണ്ടായിരുന്നു.

2019 – 2023 സേവനകാലാവധിയിലേക്ക്, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻസ് പ്രസിഡന്റ്, ഒരു വനിത അംഗം, പട്ടേൽ ഉൾപ്പെടെ മറ്റ് അഞ്ച് അംഗങ്ങൾ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

താൻ ഈ പദവിയ്ക്കായി അനുയോജ്യമാണെന്ന് തീരുമാനിച്ച എ.എഫ്.സിയിലെ എല്ലാ അംഗങ്ങൾക്കും നന്ദി പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫിഫ കൗൺസിൽ അംഗമെന്ന നിലയിൽ ഉത്തരവാദിത്തം വലുതാണെന്നും, തന്റെ രാജ്യത്തിനു മാത്രമല്ല, ഭൂഖണ്ഡത്തിനു മുഴുവനായും പ്രതിനിധാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *