Wed. Jan 22nd, 2025
സ്ലോവാക്യ:

പുരോഗമന വാദിയും പരിസ്ഥിതിപ്രവർത്തകയുമായ സൂസനാ ക്യാപ്‌റ്റോവ സ്ലോവാക്യയുടെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ ക്യാപ്റ്റോവയ്ക്ക് 54 ശതമാനം വോട്ടാണ് ലഭിച്ചത്. എതിർ സ്ഥാനാർത്ഥിയും യൂറോപ്യൻ കമ്മീഷൻ വൈസ് ചെയർപേഴ്‌സനുമായ മാർക്കോസ് സേഫ്‌കോവിക്ക് 42 ശതമാനം വോട്ടു മാത്രമാണ് നേടാനായത്. മത്സരഫലം വന്നയുടനെ അദ്ദേഹം ക്യാപ്റ്റവയെ അംഗീകരിക്കുകയും, പരാജയം അംഗീകരിക്കുന്നുവെന്നു മാധ്യമങ്ങളോട് പറയുകയും ചെയ്തു.

പൊതു പ്രവർത്തന രംഗത്ത് അനുഭവപരിജ്ഞാനം ഉണ്ടെങ്കിലും രാഷ്ട്രീയ രംഗത്ത് ക്യാപ്‌റ്റോവയ്ക്ക് അനുഭവം കുറവാണ്. എന്നിരുന്നാലും, അഴിമതിക്കെതിരെ പോരാടാനുള്ള സ്ലോവാക്യക്കാരുടെ ഉറച്ച തീരുമാനമാണ് കാപ്‌റ്റോവയുടെ വിജയത്തിന് പിന്നിൽ.

ചെക്കോസ്ലോവാക്യയിൽ നിന്ന് 1993 ൽ സ്വാതന്ത്ര്യം നേടിയാണ് സ്ലോവാക്യ സ്വതന്ത്ര രാജ്യമായി മാറുന്നത്. ഇതുവരെയുള്ളതിൽ അഞ്ചാമത്തെ പ്രസിഡന്റാണ് ക്യാപ്‌റ്റോവ.

ഇവിടെ പ്രസിഡന്റാണ് തന്റെ വീറ്റോ അധികാരം ഉപയോഗിച്ചു കൊണ്ട് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത്.
മാരകമായ വിഷ വസ്തുക്കൾ അലക്ഷ്യമായി നിക്ഷേപിക്കുന്നതിനെതിരെ സ്വന്തം നഗരത്തിൽ വൻ പ്രക്ഷോഭം സംഘടിപ്പിച്ച വ്യക്തിയാണ് അഭിഭാഷക കൂടെയായ ക്യാപ്‌റ്റോവ.

2016 പ്രശസ്ത ഗോൾഡ്‌ മാൻ പരിസ്ഥിതി പുരസ്കാരവും ക്യാപ്റ്റവയെ തേടിയെത്തിയിട്ടുണ്ട്. 2018 ൽ നടന്ന അന്നത്തെ സർക്കാരിന്റെ ഭരണവിരുദ്ധനയങ്ങൾക്കെതിരെ നടന്ന സമരത്തിലും ഇവർ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *