Mon. Dec 23rd, 2024
കൊച്ചി:

സംസ്ഥാനവിപണിയിൽ കുപ്പിവെള്ളത്തിന് ഈടാക്കുന്ന അമിത വില നിയന്ത്രിക്കാൻ സപ്ലൈകോ. സംസ്ഥാനത്തെ എല്ലാ സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴിയും അംഗീകൃത കമ്പനികളുടെ കുപ്പിവെള്ളം സപ്ലൈകോ വിതരണം ചെയ്യും. ഒരു ലിറ്റർ കുപ്പിവെള്ളത്തിന് വില 11 രൂപയാണ്.

പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളം ഗാന്ധിനഗറിലെ ഹൈപ്പർ മാർക്കറ്റിൽ നടന്നു. സപ്ലൈകോ സി.എം.ഡി എം.എസ് ജയ, ആർ.ടി.ഐ. കേരള ഫെഡറേഷൻ പ്രസിഡന്റ് ഡി.ബി ബിനുവിന് കുപ്പിവെള്ളം നൽകിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

പൊതു വിപണിയില്‍ ഇപ്പോഴും കുപ്പിവെള്ളത്തിന് ലിറ്ററിന് 20 രൂപയാണ് നിരക്ക്. ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 12 രൂപയാക്കി കുറയ്ക്കാൻ കുപ്പിവെള്ള നിർമ്മാണ കമ്പനികളുടെ സംഘടനയായ കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഒരുവർഷം മുമ്പ് തീരുമാനിച്ചിരുന്നെങ്കിലും നടപ്പിലായില്ല.

സംസ്ഥാനത്ത് വേനല്‍ ചൂട് കൂടിയതോടെ കുപ്പിവെള്ളത്തിന്റെ വില്‍പനയും വർദ്ധിച്ചു. കേരളത്തിൽ നൂറ്റിയമ്പതോളം കമ്പനികൾക്കാണ് കുപ്പിവെള്ളം ഉത്പാദിപ്പിക്കാനും വിൽക്കാനും ലൈസൻസുള്ളത്. എട്ടുരൂപ നിർമ്മാണച്ചെലവ് വരുന്ന കുപ്പിവെള്ളത്തിന് 12 രൂപയേക്കാള്‍ അധിക വില ഈടാക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന നിലപാടാണ് അസോസിയേഷന്.

Leave a Reply

Your email address will not be published. Required fields are marked *