Wed. Jan 22nd, 2025
മൊറോക്കോ:

കുടിയേറ്റക്കാരെ അകറ്റാൻ മതിലുകളും മറ്റു തടസ്സങ്ങളും സൃഷ്ടിക്കുന്ന രാഷ്ട്രീയ നേതാക്കന്മാർ “അവർ നിർമ്മിക്കുന്ന മതിലുകളുടെ തന്നെ തടവുകാരായി മാറും” എന്ന് വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. “മതിലുകളുടെ നിർമ്മാതാക്കൾ, അത് റേസർ വയറുകൾകൊണ്ടോ അല്ലെങ്കിൽ ഇഷ്ടികകൾ കൊണ്ടോ ഉണ്ടാക്കുന്നതായിക്കൊള്ളട്ടെ, അവർ കെട്ടിപ്പടുക്കുന്ന മതിലുകളുടെ തടവുകാരായി അവർ തന്നെ മാറുമെന്ന്” അദ്ദേഹം പറഞ്ഞതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.

മൊറോക്കോയിൽ സന്ദർശനം കഴിഞ്ഞ് മടങ്ങിവരുന്ന വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിയേറ്റത്തെക്കുറിച്ചുള്ള പൊതുവായ ചോദ്യങ്ങൾക്കും, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മെക്സിക്കോയുടെ ദക്ഷിണ അതിർത്തി അടച്ചു പൂട്ടുമെന്ന് ഭീഷണി മുഴക്കിയതിനെക്കുറിച്ചും പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ തന്റെ പ്രതികരണത്തിൽ ഡൊണാൾഡ് ട്രംപിന്റെ പേര് മാർപാപ്പ എടുത്തു പറഞ്ഞില്ല.

കുടിയേറ്റ പ്രശ്നം, മതിലുകളോ അത്തരത്തിലുള്ള തടസ്സങ്ങളോ സൃഷ്ടിച്ചുകൊണ്ട് പരിഹരിക്കാനാവില്ലെന്നും, പകരം ലോകത്തിലെ സാമ്പത്തിക അസന്തുലിതാവസ്ഥ പരിഹരിച്ച്‌ സാമൂഹികനീതി ഉറപ്പുവരുത്തുകയാണ് വേണ്ടതെന്നും മൊറോക്കോയിൽ വച്ച് മുതിർന്ന നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *