Mon. Dec 23rd, 2024

 

സൂറിച്ച്:

ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് ആകസ്മിക മുന്നേറ്റം. ഇന്ത്യ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 101-ാം സ്ഥാനത്തെത്തി. ഫെബ്രുവരിയില്‍ റാങ്കിങ് പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യ 103-ാം സ്ഥാനത്തായിരുന്നു.

ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിനു ശേഷമായിരുന്നു ഇത്. ഏഷ്യ കപ്പിന് മുമ്പ് 97-ാം സ്ഥാനത്തായിരുന്ന ഇന്ത്യ, കപ്പിലെ പ്രാഥമിക ഘട്ടത്തില്‍ പുറത്തായതിനെ തുടർന്നാണ് 103-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ഏഷ്യ കപ്പിന് ശേഷം ഇന്ത്യക്ക് മത്സരമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ മറ്റു ടീമുകളുടെ മോശം പ്രകടനം ഇന്ത്യക്ക് തുണയാകുകയായിരുന്നു.

ഫിഫ റാങ്കിങ്ങിൽ ബെല്‍ജിയം ആണ് ഒന്നാം സ്ഥാനത്ത്. ലോക ചാംപ്യന്മാരായ ഫ്രാന്‍സ് രണ്ടാമതും ബ്രസീല്‍ മൂന്നാമതുമാണ്. ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യയെ പിന്തള്ളി ഇംഗ്ലണ്ട് നാലാമതെത്തി. ക്രൊയേഷ്യക്ക് പിന്നില്‍ ഉറുഗ്വെ ആറാമതുണ്ട്. പോര്‍ച്ചുഗല്‍ ഏഴാം സ്ഥാനത്താണ്.

സ്വിറ്റ്സർലാന്റ് (8), സ്‌പെയന്‍ (9), ഡെന്‍മാര്‍ക്ക് (10), അര്‍ജന്റീന (11) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഏഷ്യാ കപ്പ് ജേതാക്കളായ ഖത്തര്‍ 55-ാം സ്ഥാനത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *